Image

ടി.പി.വധം: കാരായി രാജനെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റഡിയില്‍ വിട്ടു

Published on 12 July, 2012
ടി.പി.വധം: കാരായി രാജനെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റഡിയില്‍ വിട്ടു
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റിലായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റഡിയില്‍ വിട്ടു. വടകര ഫസ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചോദ്യം ചെയ്യല്‍ അഭിഭാഷകന്റെ സാന്നിധ്യത്തിലാകണമെന്ന കാരായി രാജന്റെ ആവശ്യം കോടതി തള്ളി. അഭിഭാഷകനുമായി ദിവസത്തില്‍ ഒരിക്കല്‍ കൂടിക്കാഴ്ച നടത്താന്‍ കോടതി അനുമതി നല്‍കി. ദിവസേന വൈദ്യ പരിശോധന നടത്തണമെന്നും കോടതി ഉത്തരവിട്ടു. ഫസല്‍ വധക്കേസില്‍ അറസ്റിലായി ജുഡീഷ്യല്‍ കസ്റഡിയില്‍ ജയിലിലായിരുന്ന കാരായി രാജനെ ഇന്ന് വടകര കോടതിയില്‍ ഹാജരാക്കിയിരുന്നു. കാരായി രാജനെ ഹാജരാക്കുന്നതറിഞ്ഞ് കോടതി പരിസരത്ത് സിപിഎം പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. അതേസമയം, ടി.പി.വധക്കേസില്‍ കാരായി രാജനെതിരെ അന്വേഷണസംഘം ഗൂഢാലോചനക്കുറ്റം ചുമത്തി. പ്രേരണാക്കുറ്റം, കുറ്റകൃത്യം മറച്ചുവെയ്ക്കല്‍, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളും കാരായിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഫസല്‍ വധക്കേസില്‍ ഏഴാംപ്രതിയായ കാരായി രാജനെ ടി.പി.വധക്കേസില്‍ ചൊവ്വാഴ്ചയാണ് അന്വേഷണസംഘം അറസ്റ് ചെയ്തത്. ടി.പിയെ വധിച്ച കൊലയാളി സംഘത്തിലെ സിജിത്തിനു ചികില്‍സ നല്‍കാന്‍ സഹായിച്ചുവെന്നതാണു കാരായി രാജനെതിരെയുള്ള കുറ്റം. സിജിത്തിനെ ചികില്‍സിക്കാനായി കൂത്തുപറമ്പ് സഹകരണ ആശുപത്രയില്‍ എത്തിച്ചത് കാരായി രാജനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക