Image

പാക്കിസ്ഥാനില്‍ എട്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു

Published on 12 July, 2012
പാക്കിസ്ഥാനില്‍ എട്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ എട്ട് പോലീസുകാരെ തീവ്രവാദികള്‍ വെടിവച്ചുകൊന്നു. പരിശീലനം നടത്തുന്ന പോലീസുകാര്‍ താമസിച്ച കെട്ടിടത്തിലേക്ക് ഇരച്ചുകയറിയാണ് പത്തംഗ തീവ്രവാദി സംഘം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേറ്റു. ഖൈബര്‍ പ്രവിശ്യയില്‍ നിന്ന് ലാഹോറില്‍ പരിശീലനത്തിനെത്തിയ പോലീസുകാരാണ് ആക്രമണത്തില്‍ മരിച്ചത്. പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയ 30 പോലീസുകാര്‍ വാടകയ്ക്കെടുത്ത കെട്ടിടത്തിനുനേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക