Image

ഈമാസം 19-നു ശേഷം ഡീസലിന്‌ വില വര്‍ധിപ്പിക്കുമെന്ന്‌

Published on 12 July, 2012
ഈമാസം 19-നു ശേഷം ഡീസലിന്‌ വില വര്‍ധിപ്പിക്കുമെന്ന്‌
ന്യൂഡല്‍ഹി: ഈമാസം 19-നു ശേഷം ഡീസലിന്‌ വില വര്‍ധിപ്പിക്കുമെന്ന്‌ പെട്രോളിയം മന്ത്രാലയം അറിയിച്ചു.രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌ നടക്കുന്ന ജൂലൈ 19നു ശേഷമായിരിക്കും വര്‍ധവ്‌ എന്നും എന്നാല്‍ എത്ര രൂപയായിരിക്കും വര്‍ധിപ്പിക്കുക എന്ന കാര്യം മന്ത്രാലയം വ്യക്തമാക്കിയില്ല.

ക്രൂഡ്‌ ഓയില്‍ വില വര്‍ധനവും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ്‌ ഡീസല്‍ വില വര്‍ധനവിന്‌ കാരണമായിരിക്കുന്നത്‌. നിലവില്‍ ഡീസല്‍ പ്രതിലിറ്ററിന്‌ ഒമ്പതു രൂപയാണ്‌ കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കുന്നത്‌.കഴിഞ്ഞ വര്‍ഷം ജൂലൈ 25 നാണ്‌ അവസാനമായി ഡീസല്‍ വില ഉയര്‍ത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക