Image

എസ്‌.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും

Published on 12 July, 2012
എസ്‌.എന്‍.ഡി.പി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും
വര്‍ക്കല: എസ്‌.എന്‍.ഡി.പി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിനായി നീക്കം ആരംഭിച്ചു. ഇതുസംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി എസ്‌.എന്‍.ഡി.പി നേതൃസംഗമം നാളെ മൂന്നാറില്‍ ചേരും. ഹിന്ദു ലീഗ്‌ എന്ന പേരില്‍ രാഷ്‌ട്രീയ പാര്‍ട്ടിക്കാന്‍ യോഗത്തിന്റെ മുന്‍ഗണന. എന്നാല്‍ എസ്‌.ആര്‍.പിയെ പുനരുജ്ജീവിപ്പിക്കുക എന്ന തീരുമാനവും ചിലര്‍ ഉന്നയിക്കുന്നുണ്ട്‌. നാളെത്തെ യോഗത്തില്‍ രാഷ്ട്രീയ നയ സമീപന രേഖ അവതരിപ്പിക്കും. ഹിന്ദു ലീഗ്‌ രൂപീകരിക്കുന്നതിനെ സംബന്ധിച്ച്‌ എന്‍.എസ്‌.എസുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്ന്‌ വെള്ളാപ്പള്ളി മാധ്യമങ്ങളോട്‌ പറഞ്ഞു.

കഴിഞ്ഞ ദിവസം രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഉദ്ദേശമില്ലെന്ന്‌ വെള്ളാപ്പള്ളി അറിയിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക