Image

സൈനസൈറ്റിസ്‌

Published on 18 July, 2012
സൈനസൈറ്റിസ്‌
മാരക രോഗമല്ലെങ്കിലും രോഗികളെ ഏറ്റവും കൂടുതല്‍ അലട്ടുന്ന രോഗമാണ്‌ സൈനസൈറ്റിസ്‌. മൂക്കിനുള്ളില്‍ ഇരുവശത്തും നെറ്റിയിലുമുള്ള വായു അറകളില്‍ (സൈനസ്‌) കഫം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്‌ സൈനസൈറ്റിസ്‌. തലവേദന, മൂക്കടപ്പ്‌ എന്നിവയാണ്‌ ലക്ഷണങ്ങള്‍. രോഗത്തിന്റെ ആദ്യാവസ്ഥയില്‍ പനി, വിശപ്പില്ലായ്‌മ, ശരീരം കഴപ്പ്‌, തലവേദന എന്നിവ കാണപ്പെടും.

രോഗത്തിന്‌ ഏറ്റവും ഫലപ്രദം ആയുര്‍വേദമെന്ന്‌ പറയപ്പെടുന്നു. രോഗിയുടെയും രോഗത്തിന്റെയും അവസ്ഥ അനുസരിച്ച്‌ ആയുര്‍വേദ ചികിത്സ വ്യത്യസ്‌തമാണ്‌ . ആദ്യാവസ്ഥയില്‍ അമൃതോത്തരം കഷായം സൂര്യപ്രഭാഗുളിക, ഷഡ്‌ധരണ ചൂര്‍ണം, വൈശ്വാനരചൂര്‍ണം എന്നിവ കൊടുക്കാം. പക്വാവസ്ഥയില്‍ പത്ഥ്യാക്ഷധാത്ര്യാദി, വരണാദി, കൈശോരഗുഗ്ഗുലു തുടങ്ങിയ ഔഷധങ്ങള്‍ ഫലപ്രദമാണ്‌. ഈ അവസ്ഥയില്‍ നസ്യം ഫലപ്രദമാണ്‌. ഇതിനായി അണുതൈലം, ക്ഷീരബല ഏഴ്‌ ആവര്‍ത്തി ഇവ ഉപയോഗിക്കാം. രാസ്‌നാദിചൂര്‍ണം നെറുകയില്‍ തിരുമ്മുക. കച്ചൂരാദിചൂര്‍ണം വെള്ളത്തില്‍ ചാലിച്ചു കുഴമ്പാക്കി നെറുകയില്‍ തളം വയ്‌ക്കുക.

തുളസിയില, പനികൂര്‍ക്കയില ഇവയുടെ നീര്‌ നെറുകയില്‍ പുരട്ടുകയും മൂക്കില്‍ ഇറ്റിക്കുകയും ചെയ്യുക. ഈന്തപ്പഴം, നെല്ലിക്ക ഇവ അരച്ച്‌ അകത്തേക്കു കഴിക്കുക. കുരുവില്ലാത്ത നെല്ലിക്ക അരച്ചു പാലില്‍ ചേര്‍ത്തു സേവിക്കുക. മഞ്ഞള്‍പ്പൊടി ഒരു ടീസ്‌പൂണ്‍ വീതം തേനില്‍ ചാലിച്ചു രണ്ടുനേരം സേവിക്കുക. ചെറുനാരങ്ങാനീരില്‍ തേന്‍ സമം ചേര്‍ത്തു സേവിക്കുക. തുളസിനീര്‌, ചെറിയ ഉള്ളിയുടെ നീര്‌, ചെറുതേന്‍ ഇവ തേനില്‍ ചേര്‍ത്തു സേവിക്കുക. തുളസിയില, ചുക്ക്‌, തിപ്പലി ഇവ ചേര്‍ത്തു കഷായം വച്ച്‌ ഇടയ്‌ക്കിടെ സേവിക്കുക.

കാത്സ്യത്തിന്റെ അളവ്‌ കുറയുമ്പോള്‌ സൈനസൈറ്റിസ്‌ വരുന്നത്‌ സാധാരണമാണ്‌. എരിവു കുറയ്‌ക്കുക എരിവുകൂടുന്നത്‌ പലരിലും അസിഡിറ്റി ഉണ്ടാകാന്‌ കാരണമാകും. അസിഡിറ്റി സൈനസൈറ്റിസിന്റെ അവസ്ഥ അസഹനീയമാക്കും. അതുകൊണ്ട്‌ അസിഡിറ്റിയ്‌ക്ക്‌ സാധ്യതയുള്ള ശരീരമാണെങ്കില്‌ ഇത്തരം ഭക്ഷണസാധനങ്ങള്‌ ഒഴിവാക്കുക. വളരെ മൈല്‌ഡ്‌ ആയ മസാലകളും മറ്റും ഉപയോഗിക്കുന്നതായിരിക്കും നല്ലത്‌.
സൈനസൈറ്റിസ്‌ സൈനസൈറ്റിസ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക