Image

നടുവ്‌ വേദനയ്‌ക്ക്‌ പഞ്ചകര്‍മ

Published on 23 July, 2012
നടുവ്‌ വേദനയ്‌ക്ക്‌ പഞ്ചകര്‍മ
നടുവ്‌ വേദന ഏറെ അലട്ടുന്ന പ്രശ്‌നമാണ്‌. ആയൂര്‍വേദത്തില്‍ പല ചികിത്സകളുമുണ്ട്‌. ഔഷധചികിത്സയോടൊപ്പം തിരുമ്മല്‍, കിഴി, പിഴച്ചില്‍, ഞവരക്കിഴി, വസ്‌തി തുടങ്ങിയ ചികിത്സകളോ പഞ്ചകര്‍മ ചികിത്സയില്‍ വമനം(ഛര്‍ദിപ്പിക്കല്‍) ഒഴികെയുള്ള ചികിത്സകളെല്ലാം ഒരുമിച്ചോ നടുവേദനയുടെ ഗൗരവം അനുസരിച്ച്‌ വേണ്‌ടി വരാം. ഗുരുതരമായ നടുവേദനയ്‌ക്ക്‌ മിക്കവാറും കിടന്ന്‌ ചികിത്സയെടുക്കുക തന്നെ വേണ്‌ടി വരും. ചില അവസരങ്ങളില്‍ ചികിത്സ ആവര്‍ത്തിച്ച്‌ ചെയ്യേണ്‌ടി വരും.

തുടര്‍ച്ചയായി ഇരുന്നുള്ള ജോലി, അമിതവണ്ണം, കുടവയര്‍, കിടപ്പ്‌, നടപ്പ്‌ തുടങ്ങിയ കാര്യങ്ങളില്‍ അനാരോഗ്യകരമായ രീതികള്‍ സ്ഥിരമായി തുടരുക, ശോധന കൃത്യമല്ലാതിരിക്കുക, വ്യായാമം ഇല്ലാതിരിക്കുക, അമിതമായ വ്യായാമം, വ്യായാമം വേണ്‌ട രീതിയിലല്ലാതെ ചെയ്യുക എന്നിവ നടുവേദനയ്‌ക്ക്‌ കാരണമാകാം.

അമിതവണ്ണം, ഏറെ നേരം ഇരുന്നുള്ള ജോലി എന്നിവ കൊണ്‌ടുള്ള നടുവേദന അകറ്റാന്‍ പ്രധാനമായും വേണ്ടത്‌ കാരണങ്ങളെ അകറ്റുക എന്നതാണ്‌. ജോലിക്കിടയില്‍ തന്നെ ചെയ്യാവുന്ന ചെറുവ്യായാമങ്ങള്‍ ശീലിക്കുക. നിത്യവും വ്യായാമം ചെയ്യുക എന്നിവയിലൂടെ പ്രശ്‌നം പരിഹരിക്കാം.

യോഗ ചെയ്യുന്നത്‌ നടുവേദന വരാതിരിക്കാനും ശമിപ്പിക്കാനും സഹായിക്കും. കര്‍പ്പൂരാദി തൈലം തേച്ച്‌ ആവി പിടിക്കുക. ഹോട്ട്‌ വാട്ടര്‍ ബാഗ്‌ കൊണ്‌ട്‌ ആവി പിടിക്കുക എന്നിവ ചെയ്യാം.

ഭാരം ഉയര്‍ത്തുമ്പോഴും മറ്റും മുട്ടില്‍ താങ്ങ്‌ കൊടുത്ത ശേഷം ഉയര്‍ത്തുക. കുനിയുമ്പോഴും മറ്റും മുട്ട്‌ മടക്കി കുനിയാനും ശ്രദ്ധിക്കണം. കിടക്ക, കസേര എന്നിവ നടുവേദനയ്‌ക്ക്‌ കാരണമാകാം. ഇതിന്‌ ഇവ മാറ്റി ശരീരത്തിന്‌ ചേരുന്നവ ഉപയോഗിക്കുക.
നടുവ്‌ വേദനയ്‌ക്ക്‌ പഞ്ചകര്‍മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക