Image

ലോകം മിഴി തുറക്കുന്നു, കായിക മഹാമേളയിലേക്ക്

Published on 26 July, 2012
ലോകം മിഴി തുറക്കുന്നു, കായിക മഹാമേളയിലേക്ക്
ലണ്ടന്‍: ദിവസങ്ങളെണ്ണി ലോകം കാത്തിരുന്ന കായികമഹോത്സവം വന്നണഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സിന് വെള്ളിയാഴ്ച ഔദ്യാഗികമായി തുടക്കം കുറിക്കും. നാലു വര്‍ഷം കൂടുമ്പോള്‍ നടത്തുന്ന ലോക കായികമേളക്ക് ലണ്ടന്‍ വേദിയാവുന്നത് ഇത് മൂന്നാം തവണ. ആഗസ്റ്റ് 12 വരെ നടക്കുന്ന ഒളിമ്പിക്‌സില്‍ 204 രാജ്യങ്ങളില്‍ നിന്നായി ഏകദേശം 10,500 താരങ്ങള്‍ 26 ഇനങ്ങളില്‍ മെഡല്‍ തേടി ഇറങ്ങും.

ഇന്ത്യന്‍സമയം ശനിയാഴ്ച പുലര്‍ച്ചെ 1.00ന് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും. വര്‍ണാഭമായ പരിപാടികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത് പ്രശസ്ത ഹോളിവുഡ് സംവിധായകനായ ഡാനി ബോയലാണ്. താരങ്ങളുടെ മാര്‍ച്ച്പാസ്റ്റിനുശേഷം, ഒളിമ്പിക്‌സിന് തുടക്കമാവുന്നതായി എലിസബത്ത് രാജ്ഞി വിളംബരം നടത്തും. തുടര്‍ന്ന്, കഴിഞ്ഞ 70 ദിവസമായി ലോകം ചുറ്റിയ ദീപശിഖയില്‍നിന്ന് ഒളിമ്പിക് സ്‌റ്റേഡിയത്തിലെ പ്രത്യേക കുട്ടകത്തിലേക്ക് തീനാളം പകരും. കനത്ത സുരക്ഷയിലാണ് മത്സരങ്ങള്‍.
81 അംഗ സംഘമാണ് ഇക്കുറി ഇന്ത്യയെ പ്രതിനിധാനംചെയ്യുന്നത്. ഗുസ്തി താരം സുശീല്‍കുമാര്‍ മാര്‍ച്ച്പാസ്റ്റില്‍ ദേശീയപതാകയേന്തും. 2008ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് ഒരു സ്വര്‍ണവും രണ്ട് വെങ്കലവുമാണ് ലഭിച്ചത്.

ലോകം മിഴി തുറക്കുന്നു, കായിക മഹാമേളയിലേക്ക്
ലണ്ടനിലെ ഒളിമ്പിക് സ്‌റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങിന്റെ റിഹേഴ്‌സല്‍
ലോകം മിഴി തുറക്കുന്നു, കായിക മഹാമേളയിലേക്ക്
A mesmerizing shot at night of the Tower of London
ലോകം മിഴി തുറക്കുന്നു, കായിക മഹാമേളയിലേക്ക്
The Olympic rings are seen on London's Tower Bridge at night.
ലോകം മിഴി തുറക്കുന്നു, കായിക മഹാമേളയിലേക്ക്
Onto the Houses of Parliament last night to mark the London Olympics
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക