Image

മോഡിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും

Published on 26 July, 2012
മോഡിക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും
അഹ്മദാബാദ്: മോഡിയുടെ വിവാദ അഭിമുഖത്തിനെതിരെ ഗുജറാത്തിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്ത്. മോഡിയുടെ ഭരണകാലത്തെ വംശഹത്യയില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ് ഇത്തരമൊരു പ്രസ്താവനയിലൂടെ അദ്ദേഹം ലക്ഷ്യമിട്ടിരിക്കുന്നതെന്ന് എന്‍.ജി.ഒ പ്രശാന്തിന്റെ ഡയറക്ടര്‍ ഫാ.കാദറിക് പ്രകാശ് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പദത്തില്‍ കണ്ണുനട്ടിരിക്കുന്ന മോഡിക്ക് മുസ്ലിംകള്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത വേണം. ഇതിനുള്ള തന്ത്രമാണ് ഇത്. അഭിമുഖം നടത്തിയ ശാഹിദ് സിദ്ദീഖിക്കും ഇതില്‍ വേറെ ഉദ്ദേശ്യങ്ങളുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് മോഡിക്ക് കീഴില്‍ സ്ഥാനമുറപ്പിക്കുന്നതിനാണ് ആറു പേജ് വരുന്ന അഭിമുഖം നടത്തിയത്.

വിവാദ അഭിമുഖത്തെ വിമര്‍ശിച്ച് പി.യു.സി.എല്‍ ഗുജറാത്ത് ഘടകവും രംഗത്തെത്തി. സിദ്ദീഖിയെ ‘ഗുജറാത്തിലെ മുസ്ലിംകളുടെ ഒറ്റുകാരന്‍ എന്നാണ് പി.യു.സി.എല്‍ പ്രസിഡന്റ് ജെ.എസ് ബന്ദുക്വാല വിശേഷിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക