Image

മോഡിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്

Published on 26 July, 2012
മോഡിയുടെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്
ന്യൂദല്‍ഹി: 2002ലെ വര്‍ഗീയകലാപം സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ്. കലാപത്തില്‍ താന്‍ കുറ്റക്കാരനാണെങ്കില്‍ തന്നെ തൂക്കിലേറ്റട്ടെയെന്ന് കഴിഞ്ഞ ദിവസം ‘നയീ ദുനിയാ’ എന്ന ഉര്‍ദു വാരികക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു. മോഡിയുടെ പ്രസ്താവന അപഹാസ്യവും നിരുത്തരവാദപരവുമാണെന്ന് കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ്‌ലി അഭിപ്രായപ്പെട്ടു. മോഡിയുടെ പ്രസ്താവനക്കെതിരെ നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദും രംഗത്തെത്തി. മോഡിയുടെ പങ്കിനെക്കുറിച്ച് തീരുമാനിക്കേണ്ടത് കോടതിയാണെന്ന് പറഞ്ഞ ഖുര്‍ഷിദ് കോടതിവിധിക്കായി കാത്തിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. സമാജ്വാദി പാര്‍ട്ടിയുടെ മുന്‍ രാജ്യസഭാംഗം ശാഹിദ് സിദ്ദീഖിയാണ് വാരികക്കുവേണ്ടി മോഡിയുമായി അഭിമുഖം നടത്തിയത്. ഗോധ്ര കലാപാനന്തരമുള്ള ഗുജറാത്തിലെ മുസ്ലിംകളുടെ അവസ്ഥയും മറ്റുമാണ് അഭിമുഖത്തില്‍ മോഡി വിവരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക