Image

സ്വപ്നങ്ങളുമായി ഇര്‍ഫാന്‍ ലണ്ടനിലേക്ക്

Published on 26 July, 2012
സ്വപ്നങ്ങളുമായി ഇര്‍ഫാന്‍ ലണ്ടനിലേക്ക്
ന്യൂഡല്‍ഹി:20 കിലോമീറ്റര്‍ നടത്തത്തില്‍ ഒളിമ്പിക് യോഗ്യത നേടിയ കെ.ടി. ഇര്‍ഫാന്‍ വലിയ സ്വപ്നങ്ങളുമായി ന്യൂഡല്‍ഹിയില്‍നിന്ന് ലണ്ടന് വിമാനം കയറും. രാവിലെ നാലിനുള്ള വിമാനത്തിലാണ് ഇര്‍ഫാന്റെ യാത്ര.ഇന്നലെ ഉച്ചകഴിഞ്ഞ് ബാംഗളൂരിലെ സായിയില്‍നിന്ന് ഇര്‍ഫാന്‍ ന്യൂഡല്‍ഹിയിലെത്തിയത്.ഇന്ത്യയുടെ അത്‌ലറ്റിക് സംഘത്തിനൊപ്പമാണ് ഇര്‍ഫാന്‍ യാത്രയാകുന്നത്.ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിലൂടെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിനാണ് സാക്ഷാത്കാരമായിരിക്കുന്നതെന്ന് ഇര്‍ഫാന്‍ പറഞ്ഞു. 

ഓഗസ്റ്റ് മൂന്നിനാണ് അത്‌ലറ്റിക് മത്സരങ്ങള്‍ക്കു തുടക്കമാകുന്നത്. നാലിന് ഇന്ത്യന്‍ സമയം രാത്രി പത്തിനാണ് ഇര്‍ഫാന്റെ മത്സരം. റഷ്യയില്‍ നടന്ന ലോക റേസ് വാക്കിംഗില്‍ ഒരു മണിക്കൂര്‍ 22 മിനിറ്റ് ഒമ്പത് സെക്കന്‍ഡ് കൊണ്ട് 20 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയാണ് എ സ്റ്റാന്‍ഡാര്‍ഡ് മാര്‍ക്കില്‍ ഇര്‍ഫാന്‍ ലണ്ടന് ടിക്കറ്റ് കരസ്ഥമാക്കിയത്. തന്നേക്കാള്‍ റാങ്കിംഗിനു മുന്നിലുള്ള ബല്‍ജീന്ദര്‍ സിംഗ്, ഗുര്‍മീത് സിംഗ് എന്നിവരും ലണ്ടനില്‍ ഇര്‍ഫാനൊപ്പം മത്സരിക്കാനുണ്ടാകും. 

സ്വപ്നങ്ങളുമായി ഇര്‍ഫാന്‍ ലണ്ടനിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക