Image

ജിടോക്ക് പ്രശ്നം ഗൂഗിള്‍ പരിഹരിച്ചു

Published on 26 July, 2012
ജിടോക്ക് പ്രശ്നം ഗൂഗിള്‍ പരിഹരിച്ചു
വാഷിംഗ്ടണ്‍: ഗൂഗിളിന്റെ ഇന്‍സ്റന്റ് മെസേജിംഗ് സേവനമായ ജിടോക്കിന്റെ (ഗൂഗിള്‍ ടോക്ക്) പ്രവര്‍ത്തനം അഞ്ചു മണിക്കൂറോളം തടസപ്പെട്ടെങ്കിലും പ്രശ്നം പരിഹരിച്ചതായി കമ്പനി വക്താവ് അറിയിച്ചു. ജിടോക്ക് ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടിനു ക്ഷമ ചോദിച്ച ഗൂഗിള്‍ ഇതുവരെ നല്‍കിയ പിന്തുണയ്ക്കു നന്ദി രേഖപ്പെടുത്തി. അതേസമയം, ജിടോക്ക് 'പണിമുടക്കി'യതിന്റെ കാരണം ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ജിടോക്ക് സൈന്‍ ഇന്‍ ചെയ്ത ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും കോണ്ടാക്റ്റുകള്‍ കാണാനോ ചാറ്റ് ചെയ്യാനോ സാധിക്കുന്നുണ്ടായിരുന്നില്ല. ചില ഉപയോക്താക്കള്‍ക്ക് കോണ്ടാക്റ്റുകള്‍ കാണാന്‍ സാധിക്കുന്നുണ്െടങ്കിലും ചാറ്റിംഗ് നടക്കുന്നില്ല. മെസേജ് അയക്കാനാകുന്നില്ല എന്ന സന്ദേശമാണ് പലര്‍ക്കും ലഭിച്ചിരുന്നത്. ആഗോളതലത്തില്‍ വലിയൊരു വിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ദൈനംദിന ചാറ്റിംഗ് സൌകര്യമായി ജിടോക്ക് ഉപയോഗിക്കുന്നവരാണ്. പ്രവാസികളുള്‍പ്പടെ ഭൂരിഭാഗം ഇന്ത്യക്കാരും ഇതില്‍ പെടും. പെട്ടെന്നുള്ള പ്രവര്‍ത്തന തടസം ഉപയോക്താക്കളെ കാര്യമായി ബാധിച്ചു. ഭൂരിഭാഗം ഉപയോക്താക്കള്‍ക്കും ഈ പ്രശ്നം നേരിട്ടതായി ഗൂഗിള്‍ സമ്മതിച്ചു. ജിടോക്ക് ഡൌണ്‍ ആകാന്‍ കാരണമെന്തെന്ന് പരിശോധിച്ചുവരികയാണെന്നാണ് കമ്പനി ഇപ്പോഴും പ്രതികരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക