Image

അരിസോണയില്‍ വിമാനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു

Published on 26 July, 2012
അരിസോണയില്‍ വിമാനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു
ഫീനിക്സ്: അമേരിക്കയിലെ തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ അരിസോണയില്‍ വിമാനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. സെഡോണയിലെ വിമാനത്താവളത്തിനു സമീപമാണ് അപകടം നടന്നത്. അമേരിക്കയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ പാറ്റ് പോര്‍ട്ടറുടെ പേരില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നും എന്നാല്‍ മരിച്ചവരേക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഒളിമ്പിക്സില്‍ പതിനായിരം മീറ്ററില്‍ രണ്ടു തവണ അമേരിക്കയെ പ്രതിനിധീകരിച്ചിട്ടുള്ള അത്ലറ്റാണ് പോര്‍ട്ടര്‍. സെഡോണ്‍ വിമാനത്താവളത്തില്‍ നിന്നു പറന്നുയരാനുള്ള ശ്രമത്തിനിടെ നിയന്ത്രണംവിട്ട വിമാനം റണ്‍വേയില്‍ നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തേക്കുറിച്ച് സംസ്ഥാന വ്യോമയാന വകുപ്പ് അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക