Image

മെക്സിക്കോയില്‍ തോക്കുധാരിയുടെ വെടിയേറ്റ് നാലു പേര്‍ മരിച്ചു

Published on 26 July, 2012
മെക്സിക്കോയില്‍ തോക്കുധാരിയുടെ വെടിയേറ്റ് നാലു പേര്‍ മരിച്ചു
മെക്സിക്കോസിറ്റി: തെക്കന്‍ മെക്സിക്കോയിലെ ഗ്വരേരോ സംസ്ഥാനത്ത് തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. ഹുയിഹൂതന്‍ നഗരത്തിലാണ് സംഭവം. വി.യാക്കോബ് ശ്ളീഹയുടെ തിരുന്നാള്‍ കര്‍മങ്ങള്‍ നടക്കുന്നതിനിടെയാണ് തോക്കുധാരി ആക്രമണം നടത്തിയത്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ കടന്ന അക്രമി നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അക്രമിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും എന്നാല്‍ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു. ലഹരിമരുന്ന് മാഫിയയ്ക്കു വളരെയേറെ സ്വാധീനമുള്ള മേഖലയാണ് തെക്കന്‍ മെക്സിക്കോ. സംഭവത്തിനു ലഹരിമരുന്ന് കടത്തുകാരുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക