Image

ഡെയ്ന്‍ ബ്രാവോയ്ക്കു കാറപകടത്തില്‍ പരിക്ക്

Published on 26 July, 2012
ഡെയ്ന്‍ ബ്രാവോയ്ക്കു കാറപകടത്തില്‍ പരിക്ക്
പോര്‍ട്ട് ഓഫ് സ്പെയിന്‍(ട്രിനിഡാഡ്): വെസ്റിന്‍ഡീസ് ക്രിക്കറ്റ് താരം ഡെയ്ന്‍ ബ്രാവോയ്ക്കു കാറപകടത്തില്‍ പരിക്ക്. സെന്‍ട്രല്‍ ട്രിനിഡാഡിലെ ഉറിയ ബട്ലര്‍ ദേശീയ പാതയിലാണ് അപകടം. വെസ്റിന്‍ഡീസ് ടീമിലെ ഓള്‍റൌണ്ടറായ ബ്രാവോയുടെ ഇരു കൈകള്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ബ്രാവോയുടെ ജാഗ്വാര്‍ സ്പോര്‍ട്സ് കാര്‍ മറ്റൊരു സുസുക്കി എസ്യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം, ബ്രാവോയുടെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹത്തെ പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ വെസ്റിന്‍ഡീസ് താരം റുനാകോ മോര്‍ട്ടന്‍ വാഹനാപകടത്തില്‍ മരിച്ച സ്ഥലത്തു സമീപമാണ് ബ്രാവോയുടെ കാറും അപകടത്തില്‍പ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക