Image

അബ്‌കാരി നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി

Published on 26 July, 2012
അബ്‌കാരി നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി
കൊച്ചി: ബാര്‍ ലൈസന്‍സ്‌ സംബന്ധിച്ച അബ്‌കാരി നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. ത്രീ സ്‌റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ പുതുതായി ബാര്‍ ലൈസന്‍സ്‌ നല്‍കേണ്ടതില്ല എന്ന സര്‍ക്കാര്‍ തീരുമാനമാണ് റദ്ദാക്കിയത്. ബാറുകളുടെ ദൂരപരിധി സംബന്ധിച്ച ഭേദഗതിയും റദ്ദാക്കിയിട്ടുണ്ട്‌. നിയമഭേദഗതി ശാസ്‌ത്രീയമല്ലെന്നും പുതിയ നയം ടൂറിസം മേഖലയെ തകര്‍ക്കുമെന്നും കോടതി വിലയിരുത്തി.ത്രീ സ്റ്റാര്‍ മഹാട്ടല്‍, ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.

സംസ്‌ഥാനത്ത്‌ മദ്യ ഉപഭോഗം കുറയ്‌ക്കാനാണ്‌ നിയമഭേദഗതി ചെയ്‌തതെന്ന സര്‍ക്കാര്‍ അറിയിച്ചുവെങ്കിലും ആ വാദം കോടതി അംഗീകരിച്ചില്ല. സംസ്‌ഥാനത്ത്‌ മദ്യവില്‍പ്പനയുടെ കുത്തക സര്‍ക്കാരിനാണ്‌. കണ്‍സ്യൂമര്‍ ഫെഡ്‌, ബിവറേജസ്‌ കോര്‍പറേഷനും സര്‍ക്കാരിന്റെ ഉടമസ്‌ഥതയാണ്‌. ഇവയ്‌ക്ക് ചില്ലറ വില്‍പ്പനശാലകള്‍ തുടങ്ങുന്നതില്‍ നിയമതടസ്സമില്ലാതിരിക്കേ സ്വകാര്യ മേഖലയ്‌ക്ക് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ ശരിയല്ലെന്നും കോടതി വിലയിരുത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ അടിസ്‌ഥാനത്തില്‍ കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗത്തില്‍ ടൂറിസത്തിന്‌ വന്‍ പ്രധാന്യമുണ്ടെന്നും പുതിയനയം ടൂറിസം മേഖലയില്‍ പുതിയ ഹോട്ടലുകള്‍ തുടങ്ങുന്നതിന്‌ തടസ്സമാകുമെന്നും കോടതി വിലയിരുത്തി. ജസ്‌റ്റീസ്‌ രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടുന്ന ബെഞ്ചിന്റെതാണ്‌ ഉത്തരവ്‌.

വിധിയ്‌ക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്‌. 2012-13 വര്‍ഷത്തില്‍ ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതായിരുന്നു പ്രധാന ഭേദഗതി. 2013ല്‍ ലൈസന്‍സ് ഫൈവ് സ്റ്റാറുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും ഭേദഗതിയില്‍ പറഞ്ഞിരുന്നു.

ബാറുകളുടെ
പ്രവര്‍ത്തന സമയം പഞ്ചായത്തു പരിധിയില്‍ രാവിലെ ഏഴു മുതല്‍ രാത്രി പത്തുമണി വരെയും മുനിസിപ്പല്‍/ മകാര്‍പറേഷന്‍ പരിധിയില്‍ രാവിലെ എട്ടു മുതല്‍ രാത്രി പതിനൊന്നുവരെയുമായി നിജപ്പെടുത്തുമെന്നും ഭേദഗതിയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക