Image

ആസാം സംഘര്‍ഷം; മരണം 58 ആയി

Published on 27 July, 2012
ആസാം സംഘര്‍ഷം; മരണം 58 ആയി
ഗോഹട്ടി: പടിഞ്ഞാറന്‍ ആസാമിലെ കൊക്രാജര്‍ ജില്ലയില്‍ ബോഡോ തീവ്രവാദികളും ന്യൂനപക്ഷ കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 58 ആയി. ചിരാംഗില്‍ നിന്ന് ഇന്ന് 14 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. സംഘര്‍ഷത്തെത്തുടര്‍ന്ന് 150 ക്യാമ്പുകളിലായി രണ്ടുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.

ഗോഹട്ടിയില്‍നിന്ന് ഇന്നലെ രാവിലെ 11.30 ഓടെ ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി കൊക്രജറിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അതിനിടെ കാഞ്ചിപ്പറയിലെ ബോട്ഗാവ് പുനരധിവാസ ക്യാമ്പിലേക്കു പോവുകയായിരുന്ന എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ബിപുല്‍ സൈകിയയ്ക്കു നേരെ ഒരു സംഘം അക്രമം അഴിച്ചുവിട്ടിരുന്നു.

കലാപം ബക്സ ജില്ലയിലേക്കും പടര്‍ന്നിട്ടുണ്ട്. കൊക്രജര്‍, ചിരാഗ്, ദുബ്രി, ബൊംഗായിഗാവ് എന്നീ ജില്ലകളില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്ക്കുകയാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ശനിയാഴ്ച കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക