Image

മന്‍മോഹന്‍ സിംഗ്‌ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി

Published on 27 July, 2012
മന്‍മോഹന്‍ സിംഗ്‌ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്‌ച നടത്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജിയുമായി കൂടിക്കാഴ്‌ച നടത്തി. മുഖര്‍ജി രാഷ്‌ട്രപതിയായി ചുമതലയേറ്റശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്‌ചയാണിത്‌. ഉച്ചയ്‌ക്ക് രാഷ്‌ട്രപതി ഭവനിലായിരുന്നു കൂടിക്കാഴ്‌ച.

ഉപരാഷ്‌ട്രപതി ഹമീദ്‌ അന്‍സാരി, പ്രതിരോധമന്ത്രി എ.കെ ആന്റണി, ഗവര്‍ണര്‍മാര്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ സുഷ്‌മ സ്വരാജ്‌ എന്നിവര്‍ ഇന്നലെ മുഖര്‍ജിയെ സന്ദര്‍ശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക