Image

ട്രക്ക്‌ മറിഞ്ഞ്‌ 17 അമര്‍നാഥ്‌ തീര്‍ത്ഥാടകര്‍ മരിച്ചു, 16 പേര്‍ക്ക്‌ പരിക്ക്‌

Published on 27 July, 2012
ട്രക്ക്‌ മറിഞ്ഞ്‌ 17 അമര്‍നാഥ്‌ തീര്‍ത്ഥാടകര്‍ മരിച്ചു, 16 പേര്‍ക്ക്‌ പരിക്ക്‌
ജമ്മു: സാംബ ജില്ലയില്‍ അമര്‍നാഥ്‌ തീര്‍ഥാടകര്‍ സഞ്ചരിച്ച ട്രക്ക്‌ മലയിടുക്കിലേക്ക്‌ മറിഞ്ഞ്‌ 16 പേര്‍ മരിച്ചു. സംഭവത്തില്‍ 16 പേര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെയാണ്‌ സംഭവം. ഒമ്പതു പേര്‍ സംഭവസ്ഥലത്തും ഏഴു പേര്‍ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ്‌ മരിച്ചത്‌. പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്‌. 34 തീര്‍ഥാടകരാണ്‌ ട്രക്കിലുണ്ടായിരുന്നത്‌. ഈ മാസം 14ന്‌ തീര്‍ഥാടകരുമായി സഞ്ചരിച്ച ബസ്‌ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ 15 പേര്‍ മരിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക