Image

പ്രണബ്‌ അമേരിക്കയുടെ സുഹൃത്ത്‌; ഹിലരിയുടെ അഭിനന്ദനം

Published on 27 July, 2012
പ്രണബ്‌ അമേരിക്കയുടെ സുഹൃത്ത്‌; ഹിലരിയുടെ അഭിനന്ദനം
വാഷിങ്‌ടണ്‍: ഇന്ത്യന്‍ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട പ്രണബ്‌ മുഖര്‍ജി അമേരിക്കയുടെ അടുത്ത സുഹൃത്തായാണ്‌ കാണുന്നതെന്ന്‌ യു.എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്‌ളിന്റന്‍ പ്രസ്‌താവിച്ചു. രാഷ്‌ട്രപതി സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട പ്രണബിനെ ഹിലരി അഭിനന്ദനം അറിയിച്ചു. കേന്ദ്ര മന്ത്രിയായിരിക്കെ തന്റെ രാഷ്ട്രീയ ദൗത്യങ്ങളിലുടനീളം പ്രണബ്‌ ഇന്ത്യഅമേരിക്ക ബന്ധം ശക്തമാക്കാന്‍ പ്രയത്‌നിച്ചതായും അവര്‍ അനുസ്‌മരിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതല്‍ ഊഷ്‌മളമായിരിക്കുമെന്നും ഹിലരി പ്രത്യാശ പ്രകടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക