Image

ഒളിമ്പിക്‌സ്‌: കൊറിയയ്‌ക്ക്‌ ആദ്യ സ്വര്‍ണ്ണം

Published on 27 July, 2012
ഒളിമ്പിക്‌സ്‌: കൊറിയയ്‌ക്ക്‌ ആദ്യ സ്വര്‍ണ്ണം
ലണ്ടന്‍: ഒളിമ്പിക്‌സില്‍ അമ്പെയ്‌ത്തില്‍ ലോക റെക്കോര്‍ഡ്‌ ഇട്ട്‌ ദക്ഷിണ കൊറിയന്‍ താരം ചരിത്രം തിരുത്തിക്കുറിച്ചു. ഇയാള്‍ക്ക്‌ ഭാഗികമായി മാത്രമേ കാഴ്‌ചയുള്ളുവെന്നതാണ്‌ കൗതുകകരം. ഒളിമ്പിക്‌സിന്‌ ഔദ്യോഗികമായി ആരംഭം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ്‌ ചരിത്രം സൃഷ്ടിച്ചിരിക്കുയാണ്‌ ദക്ഷിണകൊറിയന്‍ താരം ഇം ദോങ്‌ഹ്യുന്‍. അമ്പെയ്‌ത്തിലെ റാങ്കിംങ്‌ റൗണ്ടില്‍ ആണ്‌ ഇം ലോക റെക്കോര്‍ഡ്‌ സ്വന്തമാക്കിയത്‌.

സ്വന്തം റെക്കോര്‍ഡ്‌ തന്നെയാണ്‌ ഇം ലണ്ടനില്‍ തിരുത്തിയത്‌. 700ല്‍ 699 പോയിന്റും ഇം നേടി.ബെയ്‌ജിംഗ്‌ ഒളിമ്പിക്‌സിലും ഏതന്‍സ്‌ ഒളിമ്പിക്‌സിലും സ്വര്‍ണ്ണ മെഡല്‍ ജേതാവാണ്‌ ഈ താരം. നിയമപരമായി അന്ധനാണ്‌ ഈ പ്രതിഭ. ഇമ്മിന്റെ ഇടതു കണ്ണിന്‌ പത്ത്‌ ശതമാനവും വലതു കണ്ണിന്‌ 20 ശതമാനവും മാത്രമെ കാഴ്‌ചയുള്ളൂ.
ഒളിമ്പിക്‌സ്‌: കൊറിയയ്‌ക്ക്‌ ആദ്യ സ്വര്‍ണ്ണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക