Image

ദേശാഭിമാനിക്കെതിരായ കേസില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം

Published on 27 July, 2012
ദേശാഭിമാനിക്കെതിരായ കേസില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം
കൊച്ചി: ദേശാഭിമാനിക്കെതിരായ കേസില്‍ മുന്‍ സിപിഎം നേതാവും ദേശാഭിമാനി എഡിറ്ററുമായിരുന്ന അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം. ലേബര്‍ കോടതിയുടെ വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. 

ദേശാഭിമാനിയില്‍ നിന്നും പുറത്താക്കിയതിനെതിരേയാണ് അപ്പുക്കുട്ടന്‍ കോടതിയെ സമീപിച്ചത്. 60 വയസുവരെയുള്ള ആനുകൂല്യങ്ങള്‍ ദേശാഭിമാനി, അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് നല്‍കണമെന്ന് ലേബര്‍ കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പത്രമാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലേബര്‍ കോടതി വിധി ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു.

 

ദേശാഭിമാനിക്കെതിരായ കേസില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നിന് ജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക