Image

ഹസാരയ്ക്ക് പിന്തുണയുമായി ബാബ രാംദേവ് രംഗത്ത്

Published on 27 July, 2012
ഹസാരയ്ക്ക് പിന്തുണയുമായി ബാബ രാംദേവ് രംഗത്ത്
ന്യൂഡല്‍ഹി: അഴിമതിയാരോപണങ്ങള്‍ നേരിടുന്ന കേന്ദ്രമന്ത്രിമാര്‍ക്കെതിരേ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് അന്നാ ഹസാരെ സംഘം നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി ബാബ രാംദേവ് എത്തി. ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാനാണ് താന്‍ ജന്തര്‍മന്ദറിലെത്തിയത്. നേതാക്കളെ പേരെടുത്ത് വിമര്‍ശിക്കുന്ന നയത്തോട് യോജിപ്പില്ലെന്ന് രാംദേവ് പറഞ്ഞു.

മുന്‍പ് ഡല്‍ഹിയില്‍ നടന്ന സമരത്തില്‍ ഹസാരെ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കേജ്‌രിവാള്‍ കേന്ദ്ര മന്ത്രിമാരെ പേരെടുത്ത് വിമര്‍ശിച്ചതിനെ രാംദേവ് എതിര്‍ത്തിരുന്നു. രാംദേവിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് കേജ്‌രിവാള്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക