Image

ഒളിമ്പിക്‌സ്: ദീപിക കുമാരി എട്ടാമത്

Published on 27 July, 2012
ഒളിമ്പിക്‌സ്: ദീപിക കുമാരി എട്ടാമത്
ലണ്ടന്‍: അമ്പെയ്ത്തിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ദീപികകുമാരി റാങ്കിംഗ് റൗണ്ടില്‍ എട്ടാമതായി ഫിനിഷ് ചെയ്തു. രണ്ടു റൗണ്ടുകളിലായി 662 പോയിന്റാണ് ലോക ഒന്നാം നമ്പര്‍ താരമായ ദീപക നേടിയത്. ഒന്നാം റൗണ്ടില്‍ 327 പോയിന്റ് നേടിയ ദീപിക രണ്ടാം റൗണ്ടില്‍ 335 പോയിന്റ് സ്വന്തമാക്കിയത്. രണ്ടാം റൗണ്ടില്‍ ദീപിക രണ്ടാം സ്ഥാനത്താണ്. 

671 പോയിന്റ് നേടിയ ദക്ഷിണ കൊറിയയുടെ ബൊ ബെയാണ് പ്രാഥമിക റൗണ്ടില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണ കൊറിയയുടെ തന്നെ ലീ സംഗ്ജിന്‍ അതേ പോയിന്റ് നേടിയ രണ്ടാമതെത്തി. ടീമിനത്തില്‍ 1938 പോയിന്റ് നേടിയ ഇന്ത്യ ഒന്‍പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക