Image

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ദിനങ്ങള്‍

Published on 27 July, 2012
ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ദിനങ്ങള്‍
13 കായികവിഭാഗങ്ങളിലായി 58 പുരുഷന്മാരും 23 വനിതകളും ഇന്ത്യക്കുവേണ്ടി മാറ്റുരയ്ക്കും. ആകെ 54 ഇനങ്ങളില്‍ ഇന്ത്യ മത്സരിക്കും. അത്‌ലറ്റിക്‌സില്‍ 11 ഇനത്തില്‍ മത്സരിക്കുമ്പോള്‍ ഒമ്പത് ഇനത്തില്‍ തോക്കേന്തും. 

ജൂലൈ 28

അമ്പെയ്ത്തില്‍ പുരുഷന്മാരുടെ ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ ഇന്ത്യക്ക് മെഡല്‍ ലഭിക്കാന്‍ സാധ്യതയുള്ള അമ്പെയ്ത്തില്‍ ചുരുങ്ങിയത് വെങ്കലമെങ്കിലും പ്രതീക്ഷിക്കുന്നു. ക്വാര്‍ട്ടര്‍ രാത്രി ഏഴിനും 8.40ന് സെമിയും നടക്കും. വെങ്കലമെഡലിനായുള്ള മത്സരം രാത്രി 9.30നു നടക്കും. ഫൈനല്‍ മത്സരം 10നാണ്. വെംബ്ലി അരീനയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. മറ്റൊരു സവിശേഷത ഇന്നേദിവസം മെഡല്‍ പ്രതീക്ഷയായ വിജേന്ദര്‍ സിംഗും(75 കിലോഗ്രാം) ശിവഥാപ്പയും(56 കിലോഗ്രാം) ആദ്യ റൗണ്ടില്‍ ഇറങ്ങും. ടെന്നീസ് താരങ്ങളുടെ ആദ്യ റൗണ്ട് മത്സരങ്ങളും ഇതേ ദിവസമാണ്.

ജൂലൈ 29

ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ഇന്ത്യയുടെ ആദ്യ സ്വര്‍ണ പ്രതീക്ഷയുമായി ഇറങ്ങും. ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ മത്സരങ്ങള്‍ ഇന്നേ ദിവസം നടക്കും.

ജൂലൈ 30

ഒളിമ്പിക്‌സില്‍ ഇന്ത്യ ബോക്‌സിംഗ്, ഷൂട്ടിംഗ്, അമ്പെയ്ത്ത്, ഹോക്കി എന്നീ ഇനങ്ങളിലാണ് ഈ ദിവസം മത്സരിക്കുക. ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രയും ഗഗന്‍ നരന്‍ഗും മത്സരിക്കും.ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്2.30 നാണുമത്സരം.ബോക്‌സിംഗില്‍ 81 കിലോഗ്രാം വിഭാഗത്തില്‍ സുമിത് സാംഗ്‌വാന്‍ മത്സരിക്കും.ഹോക്കിയില്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് ഇന്ത്യ നെതര്‍ലന്‍ഡിനോട് ഏറ്റുമുട്ടും. അമ്പെയ്ത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ വ്യക്തിഗതമത്സരങ്ങളും നടക്കും.

ജൂലൈ31

ടെന്നീസ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍ വിംബിള്‍ഡണില്‍ നടക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യതനേടുകയാണെങ്കില്‍ ഇന്ത്യ ഡബിള്‍സ് മത്സരത്തിനിറങ്ങാം. ബോക്‌സിംഗില്‍ 64കിലോ വിഭാഗത്തില്‍ ജയ്ഭഗവാന്‍, 49 കിലോ വിഭാഗത്തില്‍ ദേവേന്ദ്രോസിംഗ് എന്നിവരും മത്സരത്തിനിറങ്ങും. ഷട്ടിലില്‍ ആദ്യ റൗണ്ടു മത്സരങ്ങളും ഈ ദിവസമാണ്

ഓഗസ്റ്റ് 1

ടെന്നീസില്‍ മിക്‌സഡ് ഡബിള്‍സ് മത്സരങ്ങള്‍. ഹോക്കിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 7.15 നാണു മത്സരം. ബോക്‌സിംഗ് 56 കിലോ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ഫൈനല്‍. യോഗ്യതനേടുകയാണെങ്കില്‍ ഇന്ത്യന്‍ താരം ശിവഥാപ്പയ്ക്കു ക്വാര്‍ട്ടറില്‍ മത്സരിക്കാം.

ഓഗസ്റ്റ് 2

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസം. ഉച്ചകഴിഞ്ഞു 2.30 നു ഷൂട്ടിംഗില്‍ രോഞ്ജന്‍സിംഗ് സോധി ഡബിള്‍ ട്രാപ്പില്‍ മത്സരിക്കും. ഫൈനല്‍ ഇന്ത്യന്‍ സമയം രാത്രി 9.30 നാണ്. 25മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റലില്‍ വിജയകുമാറും അമ്പെയ്ത്തില്‍ ദീപിക കുമാരിയും മത്സരിക്കും. ടെന്നീസില്‍ മിക്‌സഡ് ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനല്‍, ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശനം ലഭിക്കാന്‍ വിജേന്ദര്‍ സിംഗും മനോജ് കുമാറും മത്സരത്തിന്. അവസാന നാലില്‍ പ്രവേശനം ലഭിക്കാന്‍ സൈന നെഹ്‌വാളും മത്സരിക്കും. പുരുഷ വിഭാഗം ഡബിള്‍സ് സെമിഫൈനല്‍ മത്സരങ്ങളും.

ഓഗസ്റ്റ് 3

അവസാന നാലില്‍ പ്രവേശനം ലഭിക്കുകയാണെങ്കില്‍ സൈന നെഹ്‌വാള്‍ സെമിഫൈനലില്‍ മത്സരത്തിനിറങ്ങും. 50 മീറ്റര്‍ പ്രോണില്‍ ഗഗന്‍ നരംഗും, 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റലില്‍ വിജയകുമാറും മത്സരത്തിനിറങ്ങും. ടെന്നീസ് മിക്‌സഡ് ഡബിള്‍സില്‍ സെമിഫൈനല്‍ മത്സരങ്ങള്‍ ഈ ദിവസം തന്നെ നടക്കും. ഹോക്കിയില്‍ ഇന്ത്യ- ജര്‍മനി മത്സരം. സെമി പ്രവേശനം ലഭിക്കുകയാണെങ്കില്‍ വികാസ് കൃഷ്ണനും വിജേന്ദര്‍ സിംഗും മത്സരത്തിനിറങ്ങും.

ഓഗസ്റ്റ് 4

മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണെങ്കില്‍ സൈന മെഡലിനായി ഇറങ്ങും. ബോക്‌സിംഗില്‍ ദേവേന്ദ്രോ സിംഗ്, ജയ് ഭഗവാന്‍, സുമിത് സാംഗ്‌വാന്‍ എന്നിവര്‍ പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും. അത്‌ലറ്റിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍ കൃഷ്ണ പൂനിയ.

ഓഗസ്റ്റ് 5

ഹോക്കിയില്‍ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ-കൊറിയ. യോഗ്യത നേടുകയാണെങ്കില്‍ മേരികോമിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും. ബോക്‌സിംഗ് 56 കിലോവിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഷൂട്ടിംഗില്‍ മാനവ്ജിത് സിംഗിന്റെട്രാപ്് ഇവന്റ്. മിക്‌സഡ് ഡബിള്‍സ് ഫൈനലും ഈ ദിവസം തന്നെ നടക്കും.

ഓഗസ്റ്റ് 6

ഈ ദിവസം എല്ലാ കണ്ണുകളും 100 മീറ്റര്‍ ഫൈനലിലേക്കായിരിക്കും. എന്നാലും ഇന്ത്യക്കു വളരെ പ്രധാനപ്പെട്ട ദിവസമാണ്. പുരുഷ വിഭാഗം ഡിസ്‌കസ് ത്രോയില്‍ വികാസ് ഗൗഡ മത്സരത്തിനിറങ്ങും.യോഗ്യതാ മത്സരങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞു 3.30നു നടക്കും. ബോക്‌സിംഗില്‍ മേരികോം,വിജേന്ദര്‍ സിംഗ്, മനോജ് കുമാര്‍ എന്നിവര്‍ യോഗ്യതനേടുകയാണെങ്കില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും. ഷൂട്ടിംഗില്‍ 50 മീറ്റര്‍ റൈഫിള്‍സില്‍ 3 പൊസിഷനില്‍ ഗഗന്‍ നരംഗ്

ഓഗസ്റ്റ് 7

ഹോക്കിയില്‍ അവസാന പൂള്‍ മത്സരത്തില്‍ ഇന്ത്യ ബെല്‍ജിയത്തെ നേരിടും.യോഗ്യതനേടുകയാണെങ്കില്‍ വികാസ് കൃഷ്ണന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കും.

ഓഗസ്റ്റ് 8

ബോക്‌സിംഗില്‍ പുരുഷന്‍മാരുടെ 49, 81, 64, കിലോ വിഭാഗങ്ങളുടെ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരങ്ങള്‍ നടക്കും. യോഗ്യതനേടുകയാണെങ്കില്‍ മേരികോമിനു ഈ ദിവസം നടക്കുന്ന വനിതകളുടെ 51 കിലോ വിഭാഗം സെമി ഫൈനലില്‍ മത്സരിക്കാം.

ഓഗസ്റ്റ് 9

ബോക്‌സിംഗില്‍ വനിതകളുടെ ഫ്‌ളൈ വെയ്റ്റ് വിഭാഗത്തില്‍ ഫൈനല്‍ നടക്കും. ഹോക്കിയില്‍ സെമിഫൈനല്‍ മത്സരങ്ങളും ഈ ദിവസം തന്നെ നടക്കും.

ഓഗസ്റ്റ് 10

ബോക്‌സിംഗില്‍ 49, 56, 60, 64, 69, 75, 81 വിഭാഗങ്ങളിലെ സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കും. യോഗ്യത നേടുകയാണെങ്കില്‍ ഇന്ത്യന്‍ ബോക്‌സിംഗ് താരങ്ങള്‍ക്കു മികച്ച ദിവസമായിരിക്കും ഇത് .

ഓഗസ്റ്റ് 11

ബോക്‌സിംഗില്‍ 49, 56, 64, 75 കിലോ വിഭാഗങ്ങളില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും.

ഓഗസ്റ്റ് 12

ഒളിമ്പിക്‌സിലെ അവസാന ദിനം. ഇന്ത്യന്‍ പതാക വാഹകന്‍ സുശീല്‍ കുമാര്‍ 66 കിലോ വിഭാഗത്തില്‍ ഫ്രീസ്റ്റൈല്‍ ഗുസ്തിക്കിറങ്ങുന്ന ദിവസം. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 2 മണിക്കാണ് യോഗ്യതാ മത്സരം. ഫൈനല്‍ ഇന്ത്യന്‍സമയം വൈകിട്ട് 6.15നും രാത്രി 8.30നും മധ്യേ.



ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ദിനങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക