Image

രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമം: ഇ.പി.ജയരാജന്‍

Published on 27 July, 2012
രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ശ്രമം: ഇ.പി.ജയരാജന്‍
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ പി.ജി. സീറ്റില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ തന്റെ ബന്ധുവിന് അനധികൃതമായി പ്രവേശനം ലഭിച്ചെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. 

ബന്ധുക്കളുടെ കാര്യങ്ങളില്‍ പ്രതികരിക്കേണ്ട ഉത്തരവാദിത്തം തനിക്കില്ലെന്നും അതിനോട് പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കുക എന്ന ഉദ്ദേശമാണ് ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍. 

നിങ്ങള്‍ പത്രത്തില്‍ നുണയെഴുതിയാല്‍ നശിച്ചുപോവുന്നവനല്ല ഞാന്‍. വ്യക്തിഹത്യയ്ക്ക് ഒരതിരുണ്ടെന്ന് മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കണമെന്നും ജയരാജന്‍ വ്യക്തമാക്കി. 

പ്രവേശനകാര്യത്തില്‍ ക്രമവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ലെന്ന് ഭരണസമിതി ചെയര്‍മാന്‍ കൂടിയായ സി.പി.എം. നേതാവ് എം.വി.ജയരാജനും പറഞ്ഞു. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. 

ഇ.പി. ജയരാജന്റെ മകന്റെ ഭാര്യാസഹോദരന് ക്രമവിരുദ്ധമായി പ്രവേശനം ലഭിച്ചുവെന്നാണ് ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക