Image

അസം സംഘര്‍ഷം: അഭയം തേടി ബംഗാളിലേക്ക്

Published on 27 July, 2012
അസം സംഘര്‍ഷം: അഭയം തേടി ബംഗാളിലേക്ക്
കൊല്‍ക്കത്ത: അസമില്‍ രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം കാരണം നാടും വീടും വിട്ടോടുന്നവര്‍ അസമിനോട് തൊട്ടുകിടക്കുന്ന ബംഗാളിലെ അതിര്‍ത്തി ജില്ലകളില്‍ അഭയം തേടുകയാണ്. അസമിലെ കൊഖ്രജ്ഹരില്‍ നിന്നും സംഘോഷ് നദി താണ്ടി ബംഗാളിലുള്ള അലിപൂര്‍ ദ്വാരിലെ ജോറായി രാംപൂര്‍, ബാരോഭിസ, ഫലക, മോമിന്പൂര്‍ എന്നിവിടങ്ങളിലേക്ക് അഭയാര്‍ത്ഥികള്‍ ഒഴുകുകയാണ്.

നിരവധി കുടുംബങ്ങള്‍ വളര്‍ത്തു മൃഗങ്ങളെയും കൂട്ടിയാണ് പലായനം ചെയ്യുന്നത്. സര്‍ക്കാര്‍ തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇല്ലെങ്കിലും നൂറു കണക്കിന് വീട് നഷ്ടപ്പെട്ടവര്‍ അലിപൂര്‍ ദ്വാരിലും, സിലിഗുരിയിലുമുള്ള ബന്ധുക്കളുടെ വീടുകളിലാണ് അഭയം തേടിയിട്ടുള്ളത്. മുഖ്യമന്ത്രി മമത ബാനര്‍ജി ജില്ലാ അധികാരികളോട് അഭയാര്‍ത്ഥികള്‍ക്ക് വേണ്ട സഹായം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക