Image

ഉദ്ഘാടനച്ചടങ്ങുകള്‍ ദൂരദര്‍ശനില്‍ മത്സരങ്ങള്‍ ഡി.ഡി.സ്‌പോര്‍ട്‌സില്‍

Published on 27 July, 2012
ഉദ്ഘാടനച്ചടങ്ങുകള്‍ ദൂരദര്‍ശനില്‍ മത്സരങ്ങള്‍ ഡി.ഡി.സ്‌പോര്‍ട്‌സില്‍
ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ദൂരദര്‍ശന്‍ ദേശീയ ചാനലില്‍ (ഡി.ഡി.വണ്‍) തത്സമയം സംപ്രേഷണം ചെയ്യും. വെള്ളിയാഴ്ച രാത്രി ഒരുമണി മുതല്‍ക്കാണ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുക. ഇ.എസ്.പി.എന്‍., സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളും ഒളിമ്പിക്‌സ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്. 

ശനിയാഴ്ച മുതല്‍ ഡി.ഡി.സ്‌പോര്‍ട്‌സില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങളും അവരെ കേന്ദ്രീകരിച്ചുള്ള പ്രോഗ്രാമുകളും വരും ദിവസങ്ങളില്‍ ദൂരദര്‍ശന്‍ നല്‍കുമെന്നും ഡി.ഡി. വക്താവ് അറിയിച്ചു. രാവിലെ എഴിനും എട്ടിനുമിടയ്ക്കാണ് ഇന്ത്യ അറ്റ് ലണ്ടന്‍ എന്ന പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക