Image

വികസനത്തിന് ടൂറിസത്തിന്റെ വളര്‍ച്ച അനിവാര്യം: മന്ത്രി കെ. വി. തോമസ്

Published on 28 July, 2012
വികസനത്തിന് ടൂറിസത്തിന്റെ വളര്‍ച്ച അനിവാര്യം: മന്ത്രി കെ. വി. തോമസ്
കൊച്ചി: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ടൂറിസം മേഖലയുടെ വളര്‍ച്ച അനിവാര്യമാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പ്രൊഫ. കെ. വി. തോമസ് പറഞ്ഞു. ടൂറിസം മേഖലയുടെ വളര്‍ച്ച കാര്യക്ഷമമാകണമെങ്കില്‍ ആ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള ഹോംസ്‌റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല വാര്‍ഷിക കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

മാലിന്യ നിര്‍മാര്‍ജനമാണ് ഇന്ന് കേരളം നേരിടുന്ന വെല്ലുവിളി. മാലിന്യം നിര്‍മാര്‍ജനം സാധിച്ചില്ലെങ്കില്‍ അത് ടൂറിസം മേഖലയ്ക്കും വലിയ തിരിച്ചടിയാകും. പരാതികള്‍ക്കൊന്നും ഇടനല്‍കാതെ നല്ല രീതിയില്‍ മാലിന്യ നിര്‍മാര്‍ജനം നടക്കുന്ന മേഖലയാണ് ഹോംസ്‌റ്റേകള്‍. മഴവെള്ള സംഭരണികള്‍ പോലുള്ള മാതൃകാപരമായ വഴികളിലൂടെ ഹോംസ്‌റ്റേകള്‍ മുന്നോട്ടുപോകുന്നത് പ്രശംസനീയമാണ്. ഇവര്‍ക്കുള്ള ഇലക്ട്രിസിറ്റി കണക്ഷന്‍ 7എയില്‍ നിന്നും ഒഴിവാക്കുമെന്നുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനം ഹോംസ്‌റ്റേകളുടെ വളര്‍ച്ചക്ക് ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക