Image

മദ്യലഹരിയില്‍ ഉപദ്രവിച്ച പാപ്പാന്മാരെ ആന വിരട്ടിയോടിച്ചു

Published on 28 July, 2012
മദ്യലഹരിയില്‍ ഉപദ്രവിച്ച പാപ്പാന്മാരെ ആന വിരട്ടിയോടിച്ചു
കോലഞ്ചേരി: മദ്യലഹരിയില്‍ ആനയെ പ്രഹരിച്ച പാപ്പാന്മാരെ രണ്ടു കിലോമീറ്ററോളം ആന ഓടിച്ചു. പല്ലാരിമംഗലം മുകളേല്‍ നസറുദ്ദീന്റെ കാര്‍ത്തികേയന്‍ എന്ന ആനയാണ് ഒന്നാം പാപ്പാന്‍ ഷാജി, രണ്ടാം പാപ്പാന്‍ കുഞ്ഞുമോന്‍ എന്നിവരെ ഓടിച്ചത്. ഓട്ടത്തിനിടെ കുഞ്ഞുമോന് പരിക്കേറ്റു. രാവിലെ 9 മണിയോടെ കുന്നക്കുരുടിയില്‍ ഇടവഴിയില്‍ നിന്നും കടന്നുവന്ന ഒരു ബൈക്കിന് സൈഡ് കൊടുക്കുന്നതിന് പാപ്പാന്മാര്‍ ആനയെ കഠിനമായി മര്‍ദ്ദിച്ചു. ഇതോടെയാണ് പാപ്പാന്മാര്‍ക്കുനേരെ കാര്‍ത്തികേയന്‍ തിരിഞ്ഞത്. 

വീണ്ടും മര്‍ദ്ദിക്കുവാന്‍ ശ്രമിച്ചതോടെ ആന ഇടഞ്ഞു. പിന്നീട് പാപ്പാന്മാരും ആനയും ഓട്ടമായി. നാട്ടുകാരും പിന്നാലെ കൂടി. റോഡിലെ ഗതാഗതവും ഏറെക്കുറെ സ്തംഭിച്ചു. ആദ്യം തമാശയായി കണ്ട കാഴ്ച കാര്യമാകുമെന്ന് തോന്നിയ നാട്ടുകാര്‍ പോലീസിലറിയിച്ചു. തുടര്‍ന്ന് കുന്നത്തുനാട് പോലീസ് സ്ഥലത്തെത്തി. നാട്ടുകാരും പോലീസും ചേര്‍ന്ന് ആനയെ തളയ്ക്കുവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് തൊടുപുഴനിന്നും വിദഗ്ദ്ധസംഘമെത്തി നാട്ടുകാരുടെ സഹായത്തോടെ 11.45ഓടെ പഴക്കുല കൊടുത്ത് കളപ്പുരത്താഴത്ത് റബ്ബര്‍തോട്ടത്തില്‍ കുന്നിനുമുകളില്‍ കയറ്റി. തുടര്‍ന്ന് മുന്‍കാലില്‍ കുരുക്കിട്ട് തളയ്ക്കുകയായിരുന്നു. 

മദ്യലഹരിയില്‍ ഉപദ്രവിച്ച പാപ്പാന്മാരെ ആന വിരട്ടിയോടിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക