Image

ലണ്ടനില്‍ സണ്‍ യാംഗിന് ഒളിമ്പിക് റിക്കാര്‍ഡ്

Published on 28 July, 2012
ലണ്ടനില്‍ സണ്‍ യാംഗിന് ഒളിമ്പിക് റിക്കാര്‍ഡ്
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ചൈനയുടെ യുവതാരം സണ്‍ യാംഗ് ഒളിമ്പിക് റിക്കാര്‍ഡോടെ സ്വര്‍ണമണിഞ്ഞു. 3:40.14 സെക്കന്‍ഡിലാണ് ചൈനീസ് താരം സ്വര്‍ണത്തിലേക്ക് നീന്തിയെത്തിയത്. ദക്ഷിണകൊറിയുടെ തേവാന്‍ പാര്‍ക്ക് (3:46.06 സെക്കന്‍ഡ്), അമേരിക്കയുടെ പീറ്റര്‍ വാണ്ടര്‍കെ (3:44.69 സെക്കന്‍ഡ്) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും കരസ്ഥമാക്കി. 2000 ല്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയയുടെ ഇയാന്‍ തോര്‍പ് സ്ഥാപിച്ച 3:40.59 സെക്കന്‍ഡാണ് സണ്‍ യാന്‍ പഴങ്കഥയാക്കിയത്. ജര്‍മനിയുടെ പോള്‍ ബെന്റര്‍മാന്റെ (3:40.07 സെക്കന്‍ഡ്) പേരിലാണ് ഈയിനത്തിലെ ലോക റിക്കാര്‍ഡ്. 1,500 മീറ്റര്‍ ലോക റിക്കാര്‍ഡുകാരനാണ് സണ്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക