Image

ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ സൈന ഇന്ന് കോര്‍ട്ടില്‍

Published on 28 July, 2012
ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ സൈന ഇന്ന് കോര്‍ട്ടില്‍
ലണ്ടന്‍: ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ഇന്ന് കോര്‍ട്ടില്‍. നാലാം സീഡായ സൈന നെഹ്വാള്‍ സ്വിസ് താരം സബ്രീന ജാക്വറ്റുമായാണ് ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. ബെല്‍ജിയത്തിന്റെ ലിയാനെ താനാണ് ഗ്രൂപ് ഇയിലെ സൈനയുടെ മറ്റൊരു എതിരാളി.
ഡെന്മാര്‍ക്കിന്റെ ടിനേ ബുന്‍, ജര്‍മനിയുടെ ജൂലിയാന ഷെങ്ക്, മൂന്ന് ചൈനീസ് താരങ്ങള്‍ എന്നിവരാണ് മെഡല്‍ പീഠത്തിലേക്കുള്ള യാത്രയില്‍ സൈനക്ക് മുന്നിലുള്ള പ്രധാന എതിരാളികള്‍.

2008ലെ ബെയ്ജിങ് ഒളിമ്പിക്‌സില്‍ ക്വാര്‍ട്ടര്‍ വരെയെത്തിയ സൈന ലണ്ടനിലെ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയാണ്.

കഴിഞ്ഞ മാസം നടന്ന തായ്‌ലന്‍ഡ് ഗ്രാന്റ്പ്രീയിലും ഇന്തോനേഷ്യന്‍ ഗ്രാന്റ്പ്രീയിലും സ്വര്‍ണം നേടിയത് ലണ്ടനില്‍ സൈനക്ക് പ്രതീക്ഷയേകുന്നുണ്ട്. ‘സ്വര്‍ണം നേടുക എന്നത് എന്റെയും ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നമാണ്. പക്ഷേ, കൂടുതല്‍ സമ്മര്‍ദം അടിച്ചേല്‍പിക്കാന്‍ ആഗ്രഹിക്കുന്നില്ല. നല്ല മത്സരങ്ങളാണ് ലണ്ടനില്‍ പ്രതീക്ഷിക്കുന്നത്. കളിക്കാരന്‍ എന്ന നിലയിലേക്ക് ഞാന്‍ വളര്‍ന്നു. ഇത് എന്റെ രണ്ടാമത്തെ ഒളിമ്പിക്‌സാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ സമ്മര്‍ദമില്ല 22കാരിയായ സൈന നെഹ്വാള്‍ പറഞ്ഞു.

ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ സൈന ഇന്ന് കോര്‍ട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക