Image

അണ്ണാ ഹസ്സാരെ വീണ്ടും നിരാഹാരം തുടങ്ങി

Published on 28 July, 2012
അണ്ണാ ഹസ്സാരെ വീണ്ടും നിരാഹാരം തുടങ്ങി
ന്യൂഡല്‍ഹി: അഴിമതിക്കെതിരേ ഗാന്ധിയന്‍ അണ്ണാ ഹസ്സാരെ വീണ്ടും നിരാഹാര സമരം ആരംഭിച്ചു. ഇന്ന്‌ രാവിലെയാണ്‌ സമരം തുടര്‍ന്നുവന്ന അരവിന്ദ്‌ കെജ്‌രിവാള്‍, മനീഷ്‌ സിസോഡിയ, ഗോപാല്‍ റായ്‌ എന്നിവര്‍ക്കൊപ്പം ഹസാരെയും ചേര്‍ന്നത്‌. അഴിമതിക്കാരായ കേന്ദ്രമന്ത്രിമാര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ്‌ ഇത്തവണ സമരം. നിരാഹാര സമരത്തില്‍ നിന്നും പിന്മാറണമെന്ന്‌ ഡോക്‌ടര്‍മാരും ടീം അംഗങ്ങളും വിലക്കിയിരുന്നു. ഹസാരെയുടെ ആരോഗ്യനില മോശമായതിനാല്‍ നിരാഹാരത്തില്‍ നിന്ന്‌ പിന്മാറണമെന്ന്‌ ഹസാരെ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ താന്‍ തുടങ്ങിവെച്ച സമരത്തില്‍ നിന്ന്‌ പിന്മാറില്ലെന്നാണ്‌ ഹസാരെയുടെ നിലപാട്‌.

നാല്‌ ദിവസത്തിനുള്ളില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നേരിട്ട്‌ സമരരംഗത്തിറങ്ങുമെന്നും മരണം വരെ നിരാഹാരം കിടക്കുമെന്നും 75കാരനായ ഹസാരെ പ്രഖ്യാപിച്ചിരുന്നു. ഇത്തവണ സമരത്തിന്‌ ജനപങ്കാളിത്തം കുറവാണ്‌. ഹസാരെ സംഘാംഗങ്ങള്‍ നാലു ദിവസമായി തുടരുന്ന നിരാഹാര സമരത്തിന്‌ കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ജനപങ്കാളിത്തം കുറഞ്ഞത്‌ തന്നെ നിരാശപ്പെടുത്തില്ലെന്നും അഞ്ചു പേരാണ്‌ പിന്തുണക്കുന്നതെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നും ഹസാരെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക