Image

കുച്ചിപ്പുടി ആചാര്യന്‍ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു

Published on 28 July, 2012
കുച്ചിപ്പുടി ആചാര്യന്‍ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു
ചെന്നൈ: പത്മഭൂഷണ്‍ ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ കുച്ചിപ്പുടി ആചാര്യന്‍ വെമ്പട്ടി ചിന്നസത്യം(83) അന്തരിച്ചു. ഇന്ന്‌ രാവിലെയാണ്‌ അന്ത്യം. സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്‌. മധ്യപ്രദേശ്‌ സര്‍ക്കാര്‍ കാളിദാസ പുരസ്‌കാരവും തമിഴ്‌നാട്‌ സര്‍ക്കാര്‍ കലൈമാമണി പുരസ്‌കാരവും നേടി.

1929 ഒക്ടോബര്‍ 25 ന്‌ ആന്ധ്രയിലാണ്‌ ചിന്നസത്യം ജനിച്ചത്‌. കുച്ചിപ്പുടിയുടെ പ്രചാരണത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം 1963 ല്‍ മദ്രാസില്‍ കുച്ചിപ്പുടി ആര്‍ട്ട്‌ അക്കാദമി സ്ഥാപിച്ചു.
കുച്ചിപ്പുടി ആചാര്യന്‍ വെമ്പട്ടി ചിന്നസത്യം അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക