Image

ലൈസന്‍സില്ല; തിരുവനന്തപുരത്ത്‌ 18 ലാബുകള്‍ പൂട്ടി, 117 എണ്ണത്തിന്‌ നോട്ടീസ്‌

Published on 29 July, 2012
ലൈസന്‍സില്ല; തിരുവനന്തപുരത്ത്‌ 18 ലാബുകള്‍ പൂട്ടി, 117 എണ്ണത്തിന്‌ നോട്ടീസ്‌
തിരുവനന്തപുരം: ലൈസന്‍സ്‌ ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിന്റെ പേരില്‍ തിരുവനന്തപെത്തെ 18 ലാബുകള്‍ പൂട്ടുകയും 117 എണ്ണത്തിന്‌ നോട്ടീസ്‌ നല്‌കുകയും ചെയ്‌തു.

ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പീതാംബരന്റെ നേതൃത്വത്തില്‍ ശനിയാഴ്‌ചയാണ്‌ പരിശോധിച്ചത്‌. ജില്ലയില്‍ 154 സ്വകാര്യലാബുകള്‍, 23 ഡെന്റല്‍ ക്‌ളിനിക്കുകള്‍, ലാബുകളോട്‌ അനുബന്ധിച്ച്‌ പ്രവര്‍ത്തിക്കുന്ന 20 എക്‌സ്‌റേ യൂനിറ്റുകള്‍, എട്ട്‌ സ്‌കാനിങ്‌ സെന്ററുകള്‍ എന്നിവയാണ്‌ പരിശോധിച്ചത്‌.

ഈ ലാബുകളിലൊന്നുലും അടിസ്ഥാന യോഗ്യതയുള്ള ജീവനക്കാരില്ല, അടിസ്ഥാന സൗകര്യമില്ല, ഉപയോഗിക്കുന്നമരുന്നുകള്‍ പലതും പഴകിയത്‌, പരിശോധനാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്നില്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ജില്ലയില്‍ രക്തത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തം കൂടിവരുന്ന സാഹചര്യം കണക്കിലെടുത്താണ്‌ റെയ്‌ഡ്‌ നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക