Image

ഒളിമ്പിക്‌സ്‌: ഇന്ത്യന്‍ മാര്‍ച്ച്‌ പാസ്റ്റില്‍ യുവതി നുഴഞ്ഞുകയറി

Published on 29 July, 2012
ഒളിമ്പിക്‌സ്‌: ഇന്ത്യന്‍ മാര്‍ച്ച്‌ പാസ്റ്റില്‍ യുവതി നുഴഞ്ഞുകയറി
ലണ്ടന്‍: ഒളിമ്പിക്‌സ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തില്‍ യുവതി നുഴഞ്ഞുകയറി. ബാംഗളൂരു സ്വദേശി മധുര ഹണി എന്ന യുവതിയാണ്‌ ഇന്ത്യന്‍ സംഘത്തില്‍ നുഴഞ്ഞുകയറിയത്‌. ഇന്ത്യന്‍ ടീമിന്റെ പതാക വാഹകനായ സുശീല്‍കുമാറിന്റെ അടുത്തായിട്ടാണു മാര്‍ച്ച്‌ പാസ്റ്റിലുടനീളം ചുവന്നഷര്‍ട്ടും നീല പാന്റ്‌സും ധരിച്ച യുവതി നടന്നിരുന്നത്‌. മാര്‍ച്ച്‌പാസ്റ്റില്‍ പങ്കെടുത്ത യുവതിക്കു ടീമുമായി ഒരു ബന്ധവുമില്ല പിന്നെന്തിനാണു അവരെ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചതെന്നറിയില്ല. അത്‌ലറ്റുകളുടെ കൂടെ മാര്‍ച്ച്‌ പാസ്റ്റില്‍ യുവതി പങ്കെടുത്തതു നാണക്കേടാണെന്നാണ്‌ ഡെപ്യൂട്ടി ചീഫ്‌ ഡീ മിഷന്‍ പി.കെ മുരളീധര രാജ പറഞ്ഞത്‌. ഒളിമ്പിക്‌ സംഘാകസമിതിയോടു പ്രശ്‌നം അവതരിപ്പിച്ചിട്ടുണെ്‌ടന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ ഒളിമ്പിക്‌സ്‌ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നതിനെക്കുറിച്ച്‌ ബ്രട്ടീഷ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക ടിക്കറ്റ്‌ ഏജന്റുമാരായ മൂന്നുപേര്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നതായി പരാതിയുയര്‍ന്നതിനെ തുടര്‍ന്നാണ്‌ നീക്കം. സണ്‍ഡേ ടൈംസ്‌ ആണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.
ഒളിമ്പിക്‌സ്‌: ഇന്ത്യന്‍ മാര്‍ച്ച്‌ പാസ്റ്റില്‍ യുവതി നുഴഞ്ഞുകയറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക