Image

ഐക്യം കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തു സൂക്ഷിക്കും: ജി. സുകുമാരന്‍ നായര്‍

Published on 29 July, 2012
ഐക്യം കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തു സൂക്ഷിക്കും: ജി. സുകുമാരന്‍ നായര്‍
തിരുവനന്തപുരം: എന്‍.എസ്‌.എസ്‌ -എസ്‌എന്‍ഡിപി ഐക്യം കണ്ണിലെ കൃഷ്‌ണമണിപോലെ കാത്തു സൂക്ഷിക്കുമെന്ന്‌ എന്‍എസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
സംസ്‌ഥാനത്ത്‌ ഹിന്ദു വര്‍ഗീയതയ്‌ക്ക്‌ കളമൊരുങ്ങിയാല്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കുമായിരിക്കും. എന്‍എസ്‌എസ്‌ ന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരെന്ന്‌ ചിത്രീകരിക്കാന്‍ യുഡിഎഫിലെ ഒരു വിഭാഗം ശ്രമിക്കുന്നു. ഭൂരിപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായാണ്‌ ഈ നിലപാട്‌ സ്വീകരിച്ചതെന്നും സുകുമാരന്‍ നായര്‍ നെടുമങ്ങാട്ട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക