Image

തന്നോടൊപ്പമുള്ളത്‌ മികച്ച ടീം: ഉമ്മന്‍ചാണ്ടി

Published on 29 July, 2012
തന്നോടൊപ്പമുള്ളത്‌ മികച്ച ടീം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: തന്നോടൊപ്പം പ്രവര്‍ത്തിക്കുന്നത്‌ മികച്ച ടീമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രസ്‌താവിച്ചു. മന്ത്രിസഭാംഗങ്ങള്‍ ഒത്തൊരുമയോടെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അവരില്‍ അഭിമാനമുണ്ട്‌. ഏതെങ്കിലുമൊരു മന്ത്രി വീഴ്‌ചവരുത്തിയാല്‍ അതിനും താന്‍ ഉത്തരവാദിയാണ്‌. മന്ത്രിമാരുടെ കൂട്ടായ പ്രവര്‍ത്തനമാണ്‌ യു.ഡി.എഫ്‌ സര്‍ക്കാരിന്റെ നേട്ടത്തിന്‌ കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിമാരില്‍ ചിലര്‍ ഒന്നിനും കൊള്ളാത്തവരാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ വി.എം സുധീരന്റെ ആരോപണത്തിന്‌ മറുപടിയായാണ്‌ ഉമ്മന്‍ചാണ്ടി ഇപ്രകാരം പറഞ്ഞത്‌. മന്ത്രിസഭയില്‍ എന്താണ്‌ നടക്കുന്നതെന്ന്‌ പോലും പലര്‍ക്കും മനസിലായിട്ടില്ലെന്നും പേഴ്‌സണല്‍ സ്റ്റാഫിന്റെ പിടിയിലാണ്‌ ചില മന്ത്രിമാരെന്നും സുധീരന്‍ ആരോപിച്ചിരുന്നു. ആരോപണം സുധീരന്റെ മാത്രം അഭിപ്രായമാണെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മുഖ്യമന്ത്രി മറുപടി നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക