Image

ജപ്പാനില്‍ ആണവവിരുദ്ധ തരംഗം ശക്തമാകുന്നു

Published on 29 July, 2012
ജപ്പാനില്‍ ആണവവിരുദ്ധ തരംഗം ശക്തമാകുന്നു
ടോക്കിയോ: ജപ്പാനില്‍ ആണവവിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ന് ജാപ്പനീസ് പാര്‍ലമെന്റിനെ ആയിരങ്ങള്‍ വളയും. മനുഷ്യച്ചങ്ങലയില്‍ പതിനായിരക്കണക്കിനു പേര്‍ രാഷ്ട്രീയഭേദമന്യേ അണിനിരക്കുമെന്ന് സംഘാടര്‍ പറഞ്ഞു.ആയിരങ്ങള്‍ അണിനിരക്കുന്ന മാര്‍ച്ച് തലസ്ഥാന നഗിരിയിലേയ്ക്കു നീങ്ങും.തുടര്‍ന്നായിരിക്കും പാര്‍ലമെന്റിനെ മനുഷ്യച്ചങ്ങല വളയുക. 

2011 മാര്‍ച്ചിലുണ്ടായ സുനാമിയെ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിലുണ്ടായ ചോര്‍ച്ചക്കു ശേഷമാണ് ജപ്പാനില്‍ ആണവവിരുദ്ധ സമരം ശക്തമാകുന്നത്. മേയില്‍ ജപ്പാനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അവസാന ആണവ റിയാക്ടറും അടച്ചതോടെ ജപ്പാന്‍ ആണവവിമുക്തമായില്‍ ആയിരക്കണക്കിനു ജനങ്ങളാണ് ടോക്കിയോയില്‍ പ്രകടനം നടത്തിയത്. എന്നാല്‍ കടുത്ത ഊര്‍ജപ്രതിസന്ധിയേത്തുടര്‍ന്ന് ജൂണില്‍ രണ്ടു റിയാക്ടറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി യുഷിഹിക്കോ നോഡ ഉത്തരവിട്ടതോടെയാണ് ആണവവിരുദ്ധ പ്രക്ഷോഭം വീണ്ടും ജപ്പാനില്‍ ശക്തമായത്. ജപ്പാന്‍ ഊര്‍ജാവശ്യത്തിന്റെ മുപ്പത് ശതമാനവും നിറവേറ്റുന്നത് ആണവോര്‍ജത്തില്‍ നിന്നാണ്. അമ്പതോളം അണുറിയാക്ടറുകള്‍ അടച്ചതോടെ ജപ്പാന്‍ കടുത്ത ഊര്‍ജപ്രതിസന്ധിയില്‍ മുങ്ങിയെന്നാണ് പ്രധാനമന്ത്രി നിരത്തുന്നവാദം. ഫുക്കുഷിമ അപകടത്തിനുമുന്‍പ് 2030 ഓടെ വൈദ്യുതി ഉല്‍പാദനത്തിന്റെ 40 ശതമാനം ആണവ വൈദ്യുതിയാക്കാന്‍ ജപ്പാന്‍ തീരുമാനിച്ചിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക