Image

ഡോ.ജ്യോതിഷ് ജോര്‍ജിന് ബ്രിട്ടീഷ് പുരസ്‌കാരം

Published on 30 July, 2012
ഡോ.ജ്യോതിഷ് ജോര്‍ജിന് ബ്രിട്ടീഷ് പുരസ്‌കാരം
തിരുവനന്തപുരം: ചങ്ങനാശേരി സ്വദേശിയായ ന്യൂറോളജി ഡോക്ടര്‍ ജ്യോതിഷ് ജോര്‍ജ് ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ന്യൂറോ എന്‍ഡോക്രിനോളജിയുടെ മൈക്കല്‍ ഹാര്‍ബസ് അവാര്‍ഡ് നേടി. പുതിയ ബ്രയിന്‍ ഹോര്‍മോണുകളെ പറ്റിയുള്ള പഠനമാണ് ജ്യോതിഷിനെ ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്. എഡിന്‍ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് നേടിയ ജ്യോതിഷ് ജോര്‍ജിന് അമേരിക്കയിലെ സൊസൈറ്റി ഓഫ് എന്‍ഡോക്രിനോളജിയില്‍ നിന്നും ബ്രീട്ടീഷ് സൊസൈറ്റി ഓഫ് എന്‍ഡോക്രിനോളജിയില്‍ നിന്നും അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ചങ്ങനാശേരി തുരുത്തി നേരിയംപറമ്പില്‍ കുടുംബാംഗവുമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക