Image

തന്റെ ഫോണ്‍ ചോര്‍ത്തുന്നുണെ്ടന്നു പി. ജയരാജന്‍

Published on 30 July, 2012
തന്റെ ഫോണ്‍ ചോര്‍ത്തുന്നുണെ്ടന്നു പി. ജയരാജന്‍
കണ്ണൂര്‍: മൊബൈല്‍ ഫോണടക്കം ഓഫീസിലെയും വീട്ടിലെയും തന്റെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ചു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനു പരാതി നല്കി. കഴിഞ്ഞ മൂന്നു മാസമായി തന്റെ ഫോണുകളിലൂടെയുള്ള സംഭാഷണങ്ങള്‍ ചോര്‍ത്തുന്നുണെ്ടന്നും ഉത്തരവാദപ്പെട്ടവരുടെ അനുമതി കൂടാതെ നടക്കുന്ന ഫോണ്‍ ചോര്‍ത്തല്‍ മൗലികാവകാശ ലംഘനമാണെന്നും ജയരാജന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. 

സുപ്രീംകോടതി നിഷ്‌കര്‍ഷിച്ചിട്ടുള്ള പ്രത്യേക സാഹചര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാരുടെ രേഖാമൂലമുള്ള അനുമതി വാങ്ങി മാത്രമാണ് ആരുടെയെങ്കിലും ഫോണ്‍സന്ദേശങ്ങള്‍ ചോര്‍ത്താന്‍ പാടുള്ളൂ. എന്നാല്‍, ഇക്കാര്യങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണു ഫോണ്‍ ചോര്‍ത്തുന്നത്.കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ജയരാജന്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക