Image

വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം വിഷ്ണുനാഥ്

Published on 30 July, 2012
വെള്ളാപ്പള്ളിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം  വിഷ്ണുനാഥ്
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരനെതിരായ എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് എം.എല്‍.എ അഭിപ്രായപ്പെട്ടു.

സമുദായ നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ വാക്കുകളില്‍ ശുദ്ധി ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ക്യാമ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുമ്പോള്‍ പറഞ്ഞ കാര്യങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നത് മര്യാദയല്ല. പാര്‍ട്ടിവേദിയില്‍ നേതാക്കള്‍ പറയുന്ന അഭിപ്രായങ്ങളില്‍ സമുദായ നേതാക്കള്‍ ഇടപെടേണ്ടതില്ല  വിഷ്ണുനാഥ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക