Image

താക്കറെയുടെ നില മെച്ചപ്പെട്ടു

Published on 30 July, 2012
താക്കറെയുടെ നില മെച്ചപ്പെട്ടു
മുംബൈ: ശ്വാസ തടസ്സത്തെ തുടര്‍ന്ന് നഗരത്തിലെ ലീലാവതി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ശിവസേന തലവന്‍ ബാല്‍താക്കറെയുടെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍.രണ്ടു ദിവസംകൂടി ഹോസ്പിറ്റലില്‍ തുടരുമെന്നു താക്കറെയുടെ കുടുംബ ഡോക്ടര്‍ ജലീല്‍ പാര്‍ക്കര്‍ അറിയിച്ചു. 

ഒരാഴ്ചയോളമായി ഹോസ്പിറ്റലില്‍ കഴിയുന്ന താക്കറെയുടെ ആരോഗ്യനിലയെ ചൊല്ലി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എസ്.എം.എസ് വഴിയായിരുന്നു ഇത്. നഗരത്തിലെ വ്യവസായികളെയും കച്ചവടക്കാരെയും അത്തരം എസ്.എം.എസുകള്‍ ആശയക്കുഴപ്പത്തിലാക്കുകയുമുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക