Image

സാങ്മ പുതിയ പാര്‍ട്ടി രൂപവത്കരിക്കും

Published on 30 July, 2012
സാങ്മ പുതിയ പാര്‍ട്ടി രൂപവത്കരിക്കും
ഷില്ലോങ്: രാഷ്ട്രപതി സ്ഥാനമോഹം പൊലിഞ്ഞതോടെ മുന്‍ ലോക്‌സഭാ സ്പീക്കര്‍ കൂടിയായ പി.എ. സാങ്മ പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ ഒരുങ്ങുന്നു. ആഗസ്റ്റില്‍ ഇതിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് സാങ്മയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ‘നാഷ്ണല്‍ ഇന്റിജനസ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യ’ (എന്‍.ഐ.പി.പി.ഐ) എന്നായിരിക്കും പുതിയ പാര്‍ട്ടിയുടെ പേര്.

1999ല്‍ കോണ്‍ഗ്രസ് വിട്ട സാങ്മ, ശരത് പവാര്‍, തരിഖ് അന്‍വര്‍ എന്നീവരോടൊപ്പം ചേര്‍ന്ന് എന്‍.സി.പി രൂപവത്കരിക്കുകയായിരുന്നു. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സാങ്മയുടെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണക്കാന്‍ എന്‍.സി.പി തയാറാകാതിരുന്നതോടെ ജൂണ്‍ 20 സാങ്മ പാര്‍ട്ടി വിട്ടു. ഇതോടൊപ്പം മേഘാലയാ നിയമസഭാംഗത്വവും രാജിവെച്ചിരുന്നു. എന്നാല്‍ മേഘാലയാ നിയമസഭയിലെ 13 എന്‍.സി.പി അംഗങ്ങള്‍ സാങ്മക്കാണ് വോട്ട് ചെയ്തത്. എന്‍.സി.പി വിട്ടു വരുന്നവരാവും പുതിയ പാര്‍ട്ടിയിലെ അംഗങ്ങളെന്നാണ് കരുതുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക