Image

ആറന്മുള ജലോത്സവത്തിനു രാജകുടുംബത്തിന്റെ അരലക്ഷം രൂപ

Published on 30 July, 2012
ആറന്മുള ജലോത്സവത്തിനു രാജകുടുംബത്തിന്റെ അരലക്ഷം രൂപ
ആറന്മുള: ഉത്രട്ടാതി ജലോത്സവത്തിനു തിരുവിതാംകൂര്‍ രാജകൊട്ടാരത്തില്‍ നിന്ന് 50,000 രൂപ പ്രതിവര്‍ഷം ഗ്രാന്റായി നല്കുമെന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് അറിയിച്ചു. ഇതോടൊപ്പം രാജമുദ്ര പതിപ്പിച്ച രണ്ടു ട്രോഫികള്‍ കൊട്ടാരത്തില്‍ നിന്നു നല്കും. ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ,ബി ബാച്ച് പള്ളിയോടങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കുന്നതിന് സ്വയം രൂപകല്പന ചെയ്ത ്ട്രോഫികളാണ് നല്കുന്നത്. സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യയുടെ കൂപ്പണ്‍ വിതരണോദ്ഘാടനം അഡ്വ.കെ.ശിവദാസന്‍ നായര്‍ എംഎല്‍എ നിര്‍വഹിച്ചു. പള്ളിയോട സേവാസംഘം പുതുതായി തുടങ്ങിയ ംംം.മൃമിാൌഹമ്മഹഹമാസമഹശ.ശി എന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം സിനിമാതാരം സുരേഷ് ഗോപി നിര്‍വഹിച്ചു. 48 കരകളെപ്പറ്റിയും പള്ളിയോട സേവാസംഘം, വള്ളസദ്യ എന്നിവയെ സംബന്ധിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും വെബ്സൈറ്റില്‍ ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക