Image

ഒളിമ്പിക്സ് ഹോക്കി: പാക്കിസ്ഥാന് സമനില, ഓസ്ട്രേലിയക്ക് ജയം

Published on 30 July, 2012
ഒളിമ്പിക്സ് ഹോക്കി: പാക്കിസ്ഥാന് സമനില, ഓസ്ട്രേലിയക്ക് ജയം
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്സ് പുരുഷ വിഭാഗം ഹോക്കിയില്‍ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയക്ക് ജയത്തോടെ തുടക്കം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത ആറ് ഗോളിന് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയ ഒളിമ്പിക്സ് പോരാട്ടം തുടങ്ങിയത്. മറ്റൊരു മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ പാക്കിസ്ഥാന്‍ സ്പെയിനിനെ 1-1ന് സമനിലയില്‍ കുടുക്കി. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് രണ്ടു ഗോളും പിറന്നത്. 46-ാം മിനിറ്റില്‍ രഹാന്‍ ബട്ടിലൂടെ പാക്കിസ്ഥാനാണ് ആദ്യം സ്കോര്‍ ചെയ്തത്. എന്നാല്‍ ബെയ്ജിംഗ് ഒളിമ്പിക്സിലെ വെള്ളി മെഡല്‍ ജേതാക്കളായ സ്പെയിന്‍ ഒരു മിനിറ്റിനുള്ളില്‍ സമനില പിടിച്ചു. പാവു കുമാഡയുടെ വകയായിരുന്നു സമനില ഗോള്‍. മത്സരത്തില്‍ ഇരുടീമും നിരവധി ഗോള്‍ അവസരങ്ങള്‍ പാഴാക്കി. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ എതിരില്ലാത്ത രണ്ടു ഗോളിന് ന്യൂസിലന്‍ഡിനെ കീഴടക്കി. യൂ ഹ്യോ സികാണ് കൊറിയക്ക് വേണ്ടി രണ്ടു ഗോളും നേടിയത്. 19, 34 മിനിറ്റുകളിലായിരുന്നു ഗോള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക