Image

ഒളിമ്പിക്സ്: നീന്തല്‍ക്കുളത്തില്‍ ലിത്വാനിയയ്ക്കു ചരിത്ര നേട്ടം

Published on 30 July, 2012
ഒളിമ്പിക്സ്: നീന്തല്‍ക്കുളത്തില്‍ ലിത്വാനിയയ്ക്കു ചരിത്ര നേട്ടം
ലണ്ടന്‍: ഒളിമ്പിക്സില്‍ ലിത്വാനിയയ്ക്കു ചരിത്ര നേട്ടം. ലിത്വാനിയയുടെ യുവതാരം റുത മെലൂറ്റിറ്റാണ് നീന്തല്‍ക്കുളത്തില്‍ രാജ്യത്തിനു വേണ്ടി സ്വര്‍ണവേട്ട നടത്തിയത്. വനിതാ വിഭാഗം 100 മീറ്റര്‍ ബ്രെസ്റ്സ്ട്രോക്കിലാണ് മെലൂറ്റിറ്റ് രാജ്യത്തിനു ആദ്യ സ്വര്‍ണം നേടിക്കൊടുത്തത്. 1:05.47 സെക്കന്റില്‍ മെലൂറ്റിറ്റ് സ്വര്‍ണമണിഞ്ഞു. തൊട്ടുപിന്നാലെ ബെയ്ജിംഗ് ഒളിമ്പിക്സിലെ വെള്ളി മെഡല്‍ താരം അമേരിക്കയുടെ റബേക്ക സോണി(1:05.55) രണ്ടാമത് ഫിനിഷ് ചെയ്തു. 1:06.46 സെക്കന്റില്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയ ജപ്പാന്റെ സതോമി സുസുക്കി വെങ്കലം നേടി. മത്സരത്തിനു ശേഷം ആനന്ദക്കണ്ണീരോടെയാണ് മെലൂറ്റിറ്റ് വിജയപ്രഖ്യാപനം കേട്ടത്. അവിശ്വസനീയം എന്നായിരുന്നു ചരിത്രവിജയത്തിനു ശേഷം താരത്തിന്റെ പ്രതികരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക