Image

125 വര്‍ഷം പഴക്കമുള്ള ന്യൂയോര്‍ക്കിലെ ഹോട്ടല്‍ പ്ളാസയില്‍ സഹാറയ്ക്ക് ഓഹരിമേധാവിത്വം

Published on 30 July, 2012
125 വര്‍ഷം പഴക്കമുള്ള ന്യൂയോര്‍ക്കിലെ ഹോട്ടല്‍ പ്ളാസയില്‍ സഹാറയ്ക്ക് ഓഹരിമേധാവിത്വം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന 125 വര്‍ഷം പഴക്കമുള്ള ഹോട്ടല്‍ പ്ളാസയില്‍ സഹാറ ഗ്രൂപ്പിന് ഓഹരി മേധാവിത്വം. 570 മില്യന്‍ ഡോളറിനാണ് സഹാറ ഓഹരികള്‍ വാങ്ങിയത്. ഇസ്രയേല്‍ റിയല്‍ എസ്റേറ്റ് കമ്പനിയായ ഇലാദ് പ്രോപ്പര്‍ട്ടീസില്‍ നിന്നും സൌദിയിലെ കിംഗ്ഡം ഹോള്‍ഡിംഗ്സ് കമ്പനിയില്‍ നിന്നുമാണ് സഹാറ ഓഹരികള്‍ സ്വന്തമാക്കിയത്. ഇലാദിന് അറുപത് ശതമാനം ഓഹരിപങ്കാളിത്തമായിരുന്നു ഉണ്ടായിരുന്നത്. കിംഗ്ഡം ഹോള്‍ഡിംഗ്സിന് 25 ശതമാനം ഓഹരിപങ്കാളിത്തം നിലനിര്‍ത്തിയിട്ടുണ്ട്. 1999 മുതല്‍ ഹോട്ടല്‍ നടത്തിക്കൊണ്ടുപോകുന്ന ഫെയര്‍മൌണ്ട് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്സിന് തന്നെയാകും തുടര്‍ന്നും ഹോട്ടലിന്റെ പരിപാലനച്ചുമതല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക