Image

മലയാളി ജവാന്‍ പഞ്ചാബില്‍ ഷോക്കേറ്റ് മരിച്ചു

Published on 30 July, 2012
മലയാളി ജവാന്‍ പഞ്ചാബില്‍ ഷോക്കേറ്റ് മരിച്ചു
പട്ടാഴി: മലയാളി ജവാന്‍ പഞ്ചാബില്‍ ഷോക്കേറ്റു മരിച്ചു. പട്ടാഴി പന്തപ്ളാവ് സൂരജ് ഭവനില്‍ മുരളീധരന്‍പിള്ളയുടെ മകന്‍ സൂരജ്കുമാര്‍ (29) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പഞ്ചാബിലെ ഭട്ടിന്റയിലെ മിലിട്ടറി കാന്റീനില്‍ വെച്ചാണ് ഷോക്കേറ്റത്. മിലിട്ടറി എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഇലക്ട്രീഷ്യനായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. കഴിഞ്ഞ മാസം ഏഴിനാണ് കുടുംബാംഗങ്ങളോടൊപ്പം ജോലിസ്ഥലത്തേക്ക് പോയത്. ഭാര്യ: ചിന്നു, മകള്‍: ദേവു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക