കൊച്ചി: പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍
ടെലിവിഷന്‍ സംവിധായകനും നടനുമടക്കം മൂന്ന് പേര് അറസ്റ്റില്‍.
സീരിയല്‍ സംവിധായകനായ കുട്ടന്, സീരിയല്‍ പ്രവര്‍ത്തകനായ ഇസ്മയില്‍, നടന്
വിജിത്ത് എന്നിവരാണ് പിടിയിലായത്. ഈയിടെ റിലീസായ പ്രമാണി എന്ന സിനിമയുടെ
സെറ്റില്‍വച്ചും പെണ്‍കുട്ടി പീഡിപ്പിയ്ക്കപ്പെട്ടിരുന്നുവെന്ന് പൊലീസ് നേരത്തെ
വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എക്സ്ട്രാ നടിമാരെ എത്തിക്കുന്ന
ഏജന്റായ ചേര്‍ത്തല പള്ളിപ്പുറം വീട്ടില്‍ സാംസണെ പോലീസ് നേരത്തെ
കസ്റ്റഡിയിലെടുത്തിരുന്നു. ചലച്ചിത്രരംഗത്തേക്ക് എക്സ്ട്രാനടിമാരെ
ഏര്‍പ്പെടുത്തി നല്‍കിയിരുന്ന ഇയാള്‍ രണ്ടുപേര്‍ക്ക് കുട്ടിയെ കൈമാറിയെന്നാണ്
കേസ്.
ഇതിനിടെ പെണ്‍കുട്ടിക്ക് ഗുരുതരമായ ലൈംഗിക രോഗം ബാധിച്ചതായി
പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുന്നൂറോളം ആളുകള്‍
പീഡിപ്പിപ്പിച്ച പറവൂര്‍ പെണ്‍കുട്ടിക്ക് ഒരു ലൈംഗികരോഗം ഉള്‍പ്പെടെ മൂന്നോളം
രോഗങ്ങള്‍ ബാധിച്ചിരുന്നതായി റിപ്പോര്‍ട്ട്.