Image

ആഗസ്ത് ആറ് മുതല്‍ അനിശ്ചിതകാല ബസ് സമരം

Published on 03 August, 2011
ആഗസ്ത് ആറ് മുതല്‍ അനിശ്ചിതകാല ബസ് സമരം
കൊച്ചി: ആഗസ്ത് 6 ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്കിന് ബസ്സുടമകളുടെ സംഘടന ആഹ്വാനം ചെയ്തു. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നിരക്ക് വര്‍ധന അപര്യാപ്തമാണെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നിരക്ക് വര്‍ധന കൊണ്ട് കെ.എസ്.ആര്‍.ടി.സിക്ക് മാത്രമേ ഗുണമുണ്ടാകുകയുള്ളൂവെന്നും മിനിമം ചാര്‍ജ് ആറ് രൂപ ആക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും ബസ് ഓണേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

സംഘടനകളുമായി ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ ഇന്നാണ് മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കിയുള്ള പുതിയ യാത്രാനിരക്ക് വര്‍ധനയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. എന്നാല്‍ തീരുമാനം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ബസ്സുടമകളുടെ സംഘടന യോഗം ചേര്‍ന്ന് സമരം പ്രഖ്യാപിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക